Quantcast

ഫ്രാന്‍സ് വെള്ളപ്പൊക്ക ദുരിതത്തില്‍

മാസങ്ങൾകൊണ്ട്​ ലഭിക്കേണ്ട മഴ മണിക്കൂറുകൾക്കകം പെയ്തിറങ്ങിയതാണ് ഫ്രാന്‍സിനെ അപ്രതീക്ഷിത ദുരന്തത്തിലേക്ക് തള്ളിവിട്ടത്

MediaOne Logo

Web Desk

  • Published:

    16 Oct 2018 3:03 AM GMT

ഫ്രാന്‍സ് വെള്ളപ്പൊക്ക ദുരിതത്തില്‍
X

ഫ്രാന്‍സില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഒരു നഗരത്തില്‍ മാത്രം 9 പേര്‍ മരിച്ചതായാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോമിക്കുകയാണ്.

മാസങ്ങൾകൊണ്ട്
ലഭിക്കേണ്ട മഴ മണിക്കൂറുകൾക്കകം പെയ്തിറങ്ങിയതാണ് ഫ്രാന്‍സിനെ അപ്രതീക്ഷിത ദുരന്തത്തിലേക്ക് തള്ളിവിട്ടത്. തെക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഔഡി മേഖലയെയാണ് പ്രളയം കൂടുതല്‍ തകര‍ത്തത്. മരിച്ചവരില്‍ 9 പേരും ഔഡിയിലെ ട്രെബസ് നഗരത്തിലുള്ളവരാണ്. ട്രെബസില്‍ പ്രളയജലം 23 അടി വരെ ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരും വീടിനുമുകളില്‍ അഭയം തേടിയവരും നിരവധിയാണ്. സ്ഥലത്ത് ഹെലികോപ്ടറില്‍ രക്ഷാപ്രവര്‍ത്തനം പുരോഗിക്കുന്നു.

ഗതാഗതവും വൈദ്യുതിയും പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പ്രളയത്തെ തുടര്‍ന്ന് വിദ്യാലയ
ങ്ങൾക്ക്
അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്നണ് വിലയിരുത്തല്‍. നൂറുകണക്കിന്
രക്ഷാപ്രവർത്തകരെ മേഖലയിലേക്ക്
അയച്ചതായി ഫ്രഞ്ച്
സർക്കാർ വക്താവ്
അറിയിച്ചു.

TAGS :

Next Story