റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ മ്യാന്‍മറും ബംഗ്ലാദേശും ധാരണ
കലാപം തുടങ്ങി ഇതുവരെ ഏഴു ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് മ്യാന്‍മര്‍ അതിര്‍ത്തി രാജ്യമായ ബംഗ്ലാദേശിലേക്ക് എത്തിയത്.

കലാപത്തെ തുടര്‍ന്ന് നാടുവിട്ട റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ മ്യാന്‍മറും ബംഗ്ലാദേശും തമ്മില്‍ ധാരണ. നവംബര്‍ പകുതിയോടെ ആയിരത്തിലധികം റോഹിങ്ക്യകളെ ബംഗ്ലാദേശില്‍ നിന്നും തിരിച്ച് മ്യാന്‍മറിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്.
കലാപം തുടങ്ങി ഇതുവരെ ഏഴു ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് മ്യാന്‍മര്‍ അതിര്‍ത്തി രാജ്യമായ ബംഗ്ലാദേശിലേക്ക് എത്തിയത്. ഇപ്പോഴും അതിര്‍ത്തി വഴി ബംഗ്ലാദേശിലേക്ക് അഭയാര്‍ഥികള്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ ഇതിന്റെ പശ്ചാത്തലത്തിലാണ് മ്യാന്‍മറും ബംഗ്ലാദേശും തമ്മില്‍ അഭയാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ ധാരണയായത്.
കലാപം രൂക്ഷമായ റാഖൈന്‍ പ്രവിശ്യയില്‍ നിന്നും പലായനം ചെയ്ത റോഹിങ്ക്യകള്‍ തിരികെ സ്വദേശത്തേക്ക് പോകില്ലെന്ന നിലപാടിലാണ്. തങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ പരാജയമാണെന്ന നിലപാടിലാണ് അഭയാര്‍ഥികള്‍ ഇപ്പോഴും ഉള്ളത്. ബംഗ്ലാദേശില്‍ എത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികളില്‍ കൂടുതലും റാഖൈന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. അവരില്‍ തന്നെ സ്ത്രീകളും കുട്ടികളുമാണ് ഏറെ. 1978 മുതല്‍ ബംഗ്ലാദേശിലേക്ക് പലതവണ അഭയാര്‍ഥികളുടെ ഒഴുക്കുണ്ടായിട്ടുണ്ട്.
Adjust Story Font
16

