സ്വവര്‍ഗവിവാഹത്തോട് മുഖംതിരിച്ച് തായ്‍വാന്‍ ജനത
സ്വര്‍ഗവിവാഹത്തിനനുകൂലമായ നിയമനിര്‍മാണം നടത്തണമെന്ന് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയ എതിര്‍പ്പ് മൂലം തായ്‌വാന്‍ സര്‍ക്കാര്‍ ഹിതപരിശോധന പ്രഖ്യാപിക്കുകയായിരുന്നു.

തായ്‌വാനില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണോയെന്ന കാര്യത്തില്‍ നടന്ന ഹിതപരിശോധനയില്‍ വേണ്ടെന്ന് ജനഹിതം. കോടതി നിര്‍ദേശപ്രകാരം സ്വവര്‍ഗവിവാഹം അനുവദിക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്ന സര്‍ക്കാരിന് തിരിച്ചടിയാണ് സ്വവര്‍ഗവിവാഹം വേണ്ടെന്ന ഹിതപരിശോധനാ ഫലം.
സ്വര്‍ഗവിവാഹത്തിനനുകൂലമായ നിയമനിര്‍മാണം നടത്തണമെന്ന് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയ എതിര്‍പ്പ് മൂലം തായ്‌വാന്‍ സര്‍ക്കാര്‍ ഹിതപരിശോധന പ്രഖ്യാപിക്കുകയായിരുന്നു. കടുത്തരാഷ്ട്രീയ എതിര്‍പ്പ് മൂലം ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിക്ക് പ്രാദേശിക തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിരുന്നു. പുതിയ ഹിതപരിശോധനാ ഫലം നിയമനിര്‍മാണ നീക്കങ്ങളെയും ദുര്‍ബലപ്പെടുത്തും.

രണ്ട് വര്‍ഷത്തെ സമയമാണ് കോടതി സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കാനായി അനുവദിച്ചത്. എന്നാൽ ഈ വർഷമാദ്യം കണ്‍സർവേറ്റീവ് പാർട്ടിയും വലതുപക്ഷ പാര്‍ട്ടിയും നൽകിയ വിവിധ വിഷയങ്ങളിലെ ഹിതപരിശോധന ഹരജികൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതോടെ കാര്യങ്ങൾ കീഴ്മേൽ മറിയുകയായിരുന്നു.
Adjust Story Font
16

