ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി; ഹരജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും
ഭരണഘടനയിലെ 13 മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് നടപടി എന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും
ഏഴംഗ ബെഞ്ചിനെയാണ് കേസ് പരിഗണിക്കുന്നതിനായി രൂപീകരിച്ചിട്ടുളളത്. രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ച് വിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നപടിയിലെ ഭരണഘടനാപരമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജികള്‍ പരിഗണിക്കുന്നതിനാണ് ചീഫ് ജസ്റ്റിസ് പുതിയ ബെഞ്ചിനെ നിയമിച്ചത്, ചീഫ് ജസ്റ്റിസ് നളിന്‍ പെരേര അദ്ധ്യക്ഷനായി ഏഴംഗങ്ങളുള്ള ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക.
ഭരണഘടനയിലെ 13 മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി എന്ന് ചൂണ്ടിക്കാണിച്ച് അഞ്ച് പേരാണ് ഹരജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹരജികള്‍ പരിഗണിക്കുന്നതിന് ഫുള്‍ ബെഞ്ച് വേണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു. ആർട്ടക്കിള്‍ 132ന്റെ പരിധിയില്‍ 5 അംഗങ്ങളുടേയോ, 7 അംഗങ്ങളുടേയോ ഭരണഘടന ബെഞ്ച് വേണമെന്നായിരുന്നു ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നത്. അതേ സമയം പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിച്ചിട്ടും പുറത്താക്കിയ റനില്‍ വിക്രമസിംഗയെ അധികാരത്തിലേക്കടുപ്പിക്കില്ലെന്ന പ്രസിഡന്റ് മൈത്രി പാല സിരിസേനയുടെ നിലപാട് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കും
Adjust Story Font
16

