പാരീസ് കാലാവസ്ഥ ഉച്ചകോടിയിലെ തീരുമാനങ്ങള്‍ നടപ്പാക്കാത്തതിനെതിരെ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
അന്തരീക്ഷ താപനില കുറക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാകണം ഇനിയുള്ള പ്രവര്‍ത്തനങ്ങളെന്നും യു.എന്‍ വ്യക്തമാക്കി

പാരീസ് കാലാവസ്ഥാ ഉച്ചകോടിയിലെ തീരുമാനങ്ങള്‍ നടപ്പാക്കാത്തതിനെതിരെ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വളരെ കൂടുതലാണെന്നും അത് നിയന്ത്രിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും യു.എന്‍ പറഞ്ഞു. അന്തരീക്ഷ താപനില കുറക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാകണം ഇനിയുള്ള പ്രവര്‍ത്തനങ്ങളെന്നും യു.എന്‍ വ്യക്തമാക്കി.

ലോകത്ത് ഹരിത ഗൃഹ വാതകങ്ങളുടെ പുറം തള്ളല്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന തോതിലാണ് ഹരിതഗൃഹ വാതകങ്ങള്‍ പുറം തള്ളുന്നത്. 53.5 ബില്യണ്‍ ടണ്‍ ആണ് ഏറ്റവും ഒടുവിലത്തെ കണക്ക്. ഏഴാമത് യു.എന്‍ എന്‍വിയോണ്‍മെന്‍റ് പ്രോഗ്രാം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. കാലാവസ്ഥ നയങ്ങള്‍ ഓരോ രാജ്യങ്ങളും പ്രത്യേകം നടപ്പാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം.

ആഗോള താപനം കുറക്കുന്നതിനുള്ള നടപടികളും രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്. കഴിഞ്ഞ ദിവസം മുന്‍പ് പോളണ്ടില്‍ ചേര്‍ന്ന യു.എന്‍ കാലാവസ്ഥ യോഗത്തിലാണ് ഈ നിര്‍ദേശങ്ങള്‍ ഉയര്‍ന്ന് വന്നത്. 2015ലെ പാരിസ് എഗ്രിമെന്‍റ് നടപ്പാക്കുന്നത് സംബന്ധിച്ചും ഈ യോഗത്തില്‍ ചര്‍ച്ചയായിരുന്നു. 2030 ആകുമ്പോഴേക്കും ഹരിതഗൃഹ വാതകങ്ങളുടെ പുറം തള്ളല്‍ 25 ശതമാനം കുറക്കണമെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
Adjust Story Font
16

