Quantcast

ക്ഷമ പരീക്ഷിക്കരുത്... റഷ്യക്കെതിരെ ബ്രിട്ടന്‍റെ താക്കീത്

ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം മേധാവി അലക്സ് യങ്ങറാണ് വാര്‍ത്താ സമ്മേളനത്തില്‍ റഷ്യക്കെതിരെ രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്.

MediaOne Logo

Web Desk

  • Published:

    4 Dec 2018 8:31 AM IST

ക്ഷമ പരീക്ഷിക്കരുത്... റഷ്യക്കെതിരെ ബ്രിട്ടന്‍റെ താക്കീത്
X

റഷ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം തലവന്‍. ബ്രിട്ടനേയോ പാശ്ചാത്യ ശക്തികളേയോ റഷ്യ വിലകുറച്ചു കാണേണ്ടെന്നും റഷ്യക്ക് പാഠമാകും വിധം തിരിച്ചടിക്കാന്‍ ബ്രിട്ടന് കഴിയുമെന്നുമാണ് താക്കീത്. ബ്രിട്ടീഷ് ചാരനെതിരെ റഷ്യ നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം മേധാവി അലക്സ് യങ്ങറാണ് വാര്‍ത്താ സമ്മേളനത്തില്‍ റഷ്യക്കെതിരെ രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്. വിമര്‍ശനങ്ങളും താക്കീതുകളുമടങ്ങുന്നതായിരുന്നു യങ്ങറുടെ 20 മിനുട്ട് നീണ്ട വാര്‍ത്താസമ്മേളനം. ബ്രിട്ടന്‍റെ സംയമനം കഴിവില്ലായ്മയായി കാണരുതെന്നും ശക്തമായ തിരിച്ചടി നല്‍കാന്‍ രാജ്യത്തിനാകുമെന്നും യങ്ങര്‍ പറഞ്ഞു.

ബ്രിട്ടനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയയാളെ റഷ്യ നേരത്തെ വധിക്കാന്‍ ശ്രമിച്ചിരുന്നു. ബ്രിട്ടീഷ് പൌരനായ ഇയാള്‍ക്കെതിരെ ബ്രിട്ടണില്‍ വെച്ച് റഷ്യ നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് രഹസ്യാന്വേഷണ വിഭാഗം തലവന്‍ അലക്സ് യങ്ങറുടെ പ്രതികരണം. 2014 ല്‍ അധികാരമേറ്റ ശേഷം യങ്ങര്‍ നടത്തുന്ന രണ്ടാമത്തെ വാര്‍ത്താസമ്മേളനമാണ് ഇന്നലത്തേത്.

TAGS :

Next Story