റഷ്യക്ക് മുന്നറിയിപ്പുമായി യുക്രൈന്‍
നാവിക സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് റഷ്യക്ക് മുന്നറിയിപ്പുമായി ഉക്രൈന്‍ രംഗത്തെത്തിയത്.

റഷ്യക്ക് മുന്നറിയിപ്പുമായി യുക്രൈന്‍. റഷ്യയുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് യുക്രൈന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഏത് ആക്രമണത്തെയും നേരിടാന്‍ സൈന്യം സജ്ജമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
നാവിക സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് റഷ്യക്ക് മുന്നറിയിപ്പുമായി ഉക്രൈന്‍ രംഗത്തെത്തിയത്. പ്രകോപനങ്ങള്‍ കടുത്ത പ്രത്യഘാതം ഉണ്ടാക്കുമെന്നും തിരിച്ചടിക്കുമെന്നും ഉക്രൈന്‍ വ്യക്തമാക്കി. ഏത് ആക്രമണത്തെയും നേരിടാന്‍ പൂര്‍ണ്ണ സജ്ജമെന്നും സൈന്യം വ്യക്തമക്കി.
നാറ്റോ രാജ്യങ്ങളുടെ സഹായം ആവശ്യമാണെന്നും കരിങ്കടലിന് ചുറ്റും അവരുടെ സംരക്ഷണം വേണമെന്നും ഉക്രൈന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം അമേരിക്ക കരിങ്കടലില്‍ യുദ്ധകപ്പലുകള്‍ വിന്യസിക്കാന്‍ തയ്യാറായി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞമാസം അവസാനത്തോടെയാണ് റഷ്യ-ഉക്രൈന്‍ തര്‍ക്കം രൂക്ഷമാകുന്നത്.
റഷ്യയുടെ സമുദ്രാതിര്‍ത്തി ഉക്രേനിയന്‍ കപ്പലുകള്‍ ലംഘിച്ചതിന് പകരമായി റഷ്യന്‍ നേവി ഉക്രേനിയന്‍ കപ്പലുകളും നാവികസേനാംഗങ്ങളെയും തടവിലാക്കി. ഇതിന്റെ പ്രതികാരമെന്നോണം യുക്രൈയിന്‍ അതിര്‍ത്തി മേഖലയില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. നിലവില്‍ ക്രൈമിയ മേഖലയില്‍ മിസൈല്‍ വാഹിനികള്‍ വിന്യസിച്ചിരിക്കുകയാണ് റഷ്യ.
Adjust Story Font
16

