Quantcast

വീണ്ടും ഇസ്രായേല്‍ അക്രമത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു 

MediaOne Logo

Web Desk

  • Published:

    14 Dec 2018 9:04 AM IST

വീണ്ടും  ഇസ്രായേല്‍ അക്രമത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു 
X

വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നാല് ഫലസ്തീന്‍ പൌരന്‍മാര്‍ കൊല്ലപ്പെട്ടു. കാറിലെത്തിയാള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം.

വെസ്റ്റ് ബാങ്കിലെ ബസ്റ്റോപ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേഖലയില്‍ ഇസ്രായേല്‍ ആക്രമണം രൂക്ഷമാക്കിയത്.

ബധനാഴ്ചയും വ്യാഴാഴ്ചയുമായി സൈന്യം നടത്തിയ ആക്രമണത്തില്‍ നാല് ഫലസ്തീന്‍ പൌരന്‍മാര്‍ കൊല്ലപ്പെട്ടു. ഇസ്രായേലി പൌരന്‍മാര്‍ക്ക് നേരെ ആക്രമണം നടത്തിയവരെന്നാരോപിച്ചായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ രാമല്ല നഗരം സൈനിക മേഖലയാക്കി പ്രഖ്യാപിക്കുകയും ചെയ്തു. മേഖലയില്‍ പരിശോധന ശക്തമാക്കിയതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു.

അതിനിടെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിര്‍മിച്ച ജ്യൂവിഷ് സെറ്റില്‍മെന്‍റുകള്‍ക്ക് അനുമതി നല്‍കുമെന്ന സൂചന നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഇസ്രായേല്‍ സൈന്യത്തിനെതിരെ ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ ജറുസലേം നഗരത്തില്‍‌ സൈനിക വ്യന്യാസം ശക്തമാക്കിയ ഇസ്രായേല്‍, അല്‍ അഖ്സ പള്ളിയിലേക്ക് പ്രഭാത നമസ്കാരത്തിന് പോകുന്നവരെ തടയുകയും ചെയ്തു.

TAGS :

Next Story