Quantcast

മിനിമം വേതനത്തില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചേസ്

ഇതോടെ സാധാരണ തൊഴിലാളികളുടെ മിനിമം വേതനം 736 യൂറോയില്‍ നിന്നും 900 യൂറോ ആയി മാറും

MediaOne Logo

Web Desk

  • Published:

    14 Dec 2018 4:02 AM GMT

മിനിമം വേതനത്തില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചേസ്
X

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മിനിമം വേതനത്തില്‍ വര്‍ദ്ധനവു പ്രഖ്യാപിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചേസ്. നിലവിലെ മിനിമം വേതനത്തില്‍ 22 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

40 വര്‍ഷത്തിനിടെ സ്പെയിനില്‍ മിനിമം വേതനത്തിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ദ്ധനവാണ് സാഞ്ചേസിന്‍റെ പ്രഖ്യാപനത്തിലൂടെ നടപ്പിലാകാന്‍ പോകുന്നത്. ഇതോടെ സാധാരണ തൊഴിലാളികളുടെ മിനിമം വേതനം 736 യൂറോയില്‍ നിന്നും 900 യൂറോ ആയി മാറും. ഡിസംബര്‍ 21ന് ബാഴ്സലോണയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രിമാരുടെ അംഗീകാരത്തോടെ വേതനത്തില്‍ മാറ്റം വരുത്തുന്ന ബില്‍ പാസാക്കും. ജനുവരി ഒന്നു മുതല്‍ ഇത് നടപ്പിലാക്കി തുടങ്ങുമെന്നും സാഞ്ചേസ് പ്രതികരിച്ചു.

രണ്ട് ദിവസം മുമ്പാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഫ്രാന്‍സിലെ തൊഴിലാളികളുടെ വേതനം 100 യൂറോ കൂട്ടിയതായി പ്രഖ്യാപിച്ചത്. അതിനു പിന്നാലെയാണ് പെട്രോ സാഞ്ചേസിന്‍റെ പ്രഖ്യാപനം. എന്നാല്‍ അധികാരത്തിലെത്തിയ ശേഷം സാഞ്ചേസ് നടപ്പിലാക്കിയ ഏറ്റവും നല്ല തീരുമാനമാണ് ഇതെന്നാണ് വിലയിരുത്തല്‍

TAGS :

Next Story