യുദ്ധവും പട്ടിണിയും ബാധിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക; യമനും കോങ്കോയും സുഡാനും ആദ്യ പത്തില്‍

2019ല്‍ യുദ്ധവും പട്ടിണിയുമുള്‍പ്പെടെയുള്ള പ്രശ്നങ്ങല്‍ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി ഇന്‍റര്‍നാഷണല്‍ റെസ്ക്യൂ കമ്മറ്റി പട്ടികയിലെ ആദ്യ പത്തില്‍ യമനും കോങ്കോയും സുഡാനും ഉള്‍പ്പെടുന്നു.
യുദ്ധവും പട്ടിണിയും കലുഷിതമായ യമന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് റെസ്ക്യൂ കമ്മറ്റി പുറത്തു വിട്ട പുതിയ കണക്കുകള്‍. പുതിയ റിപ്പോര്‍ട്ട് പ്രകാരം പുതുവര്‍ഷം മില്ല്യണ്‍ കണക്കിന് ആളുകളുടെ ജീവിതത്തില്‍ ദുരിതം വിതക്കും. യമനും കോങ്കോക്കും സുഡാനും പിന്നാലെ അഫ്ഗാനിസ്ഥാനും, വെനസ്വേലയും, സിറിയയും സൊമാലിയയും ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളാണ്. യുദ്ധവും പട്ടിണിയും കൂടാതെ പ്രകൃതി ദുരന്തങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ ജനജീവിതം സ്തംഭിപ്പിക്കും. റെസ്ക്യൂ കമ്മറ്റിയുടെ കണക്കു പ്രകാരം 40 മില്യണിലധികം ആളുകളെയാണ് ദുരന്തം ബാധിക്കാന്‍ പോകുന്നത്. യു.എന്‍ അടുത്തിടെ പുറത്തു വിട്ട കണക്കു പ്രകാരം 42 രാജ്യങ്ങളില്‍ നിന്നായി 132 മില്യണിലധികം ആളുകള്‍ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യമുള്ളവരാണ്. തുടര്‍ച്ചയായി യുദ്ധവും ആക്രമണങ്ങളും തളര്‍ത്തിയ യമന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ആളുകള്‍ക്ക് പുതുവര്‍ഷത്തിലും തുരിതത്തിന്‍റെ നാളുകളായിരിക്കും . റെസ്ക്യൂ കമ്മറ്റി പുറത്തു വിട്ട കണക്കുകള്‍ ഞെട്ടലോടെയാണ് പലരും നോക്കിക്കാണുന്നത്.
Adjust Story Font
16

