Quantcast

ഫലസ്തീനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം; വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    15 Dec 2018 9:18 AM IST

ഫലസ്തീനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം; വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു.
X

ഫലസ്തീനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം. ഇന്നലെ റാമല്ലയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു.

18 വയസ്സുള്ള മഹ്മൂദ് നഖ്‍ലയാണ് കൊല്ലപ്പെട്ടത്. റാമല്ലയിലെ അല്‍ ജസലൂന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യത്തനെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ ഇസ്രായേല്‍ വെടിവെക്കുകയായിരുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇസ്രായേല്‍ സൈന്യം വെടിവച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെറും 10 മീറ്റര്‍ അടുത്തു വച്ചാണ് വെടിവെച്ചത്. വെടിവച്ചിട്ട ശേഷവും മഹ്മൂദിനെ ഇസ്രായേല്‍ സൈന്യം തടഞ്ഞിട്ടു. അരമണിക്കൂറോളം ഫലസ്തീനികള്‍ നടത്തിയ പോരാട്ടത്തിനൊടുവിലാണ് മഹ്മൂദിന്റെ ശരീരം ലഭിച്ചത്.

അതിനു ശേഷം മാത്രമാണ് മഹ്മൂദിനെ ആശുപത്രിയിലേക്കെത്തിക്കാനായത്. അപ്പോഴേക്കും മരിച്ചിരുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 4 ഫലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നു എന്നാരോപിച്ചാണ് ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം രണ്ടുദിവസമായി കടുത്ത ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രായേല്‍ സൈന്യത്തിനെതിരെ വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.

TAGS :

Next Story