Quantcast

‘വംശീയവാദി’യായ ഗാന്ധിയുടെ പ്രതിമ വേണ്ട; ഘാനയിലെ സർവകലാശാലയിൽ നിന്നും നീക്കം ചെയ്തു

MediaOne Logo

Web Desk

  • Published:

    15 Dec 2018 1:23 PM IST

‘വംശീയവാദി’യായ ഗാന്ധിയുടെ പ്രതിമ വേണ്ട; ഘാനയിലെ സർവകലാശാലയിൽ നിന്നും  നീക്കം ചെയ്തു
X

വിദ്യാർത്ഥി പ്രതിഷേധങ്ങളെ തുടര്‍ന്ന് ഘാന സര്‍വകലാശാലയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്തു. ഗാന്ധി വംശീയവാദിയാണ് എന്ന ആരോപണമുന്നയിച്ചാണ് പ്രതിമ സര്‍വകലാശാല ക്യാമ്പസിൽ നിന്നും മാറ്റണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടത്. ഗാന്ധിജി ആഫ്രിക്കന്‍ വംശജരെ ‘താഴെക്കിടയിലുള്ള’ ആളുകളായിട്ടാണ് പരിഗണിച്ചിരുന്നതെന്ന് സര്‍വകലാശാല ഫാക്കല്‍റ്റി പറയുന്നു. ആഫ്രിക്കയിലെ ഏറ്റവും പ്രസിദ്ധമായ വിദ്യാഭ്യാസ സ്ഥാപനമാണ് ഘാന സര്‍വകലാശാല രണ്ടു വർഷങ്ങൾക്ക് മുൻപ് അക്രയിലുള്ള ഘാന സര്‍വകലാശാലയിലെ ഈ പ്രതിമ സമാധാനത്തിന്റെ പ്രതീകം എന്ന രൂപേണ അനാച്ഛാദനം ചെയ്തത്. പക്ഷേ അധികം വൈകാതെ തന്നെ പ്രതിമക്കെതിരെ സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തി. ഗാന്ധി വംശീയവാദി ആയിരുന്നെന്ന്, ആഫ്രിക്കക്കാരെക്കാൾ തൊലിയുടെ നിറത്തിലും കഴിവിലും രൂപത്തിലും മുൻപന്തിയിലാണ് ഇന്ത്യക്കാർ എന്നർത്ഥം വെച്ച് ഗാന്ധി എഴുതിയിട്ടുള്ള ഖണ്ഡികകൾ ഉദ്ധരിച്ച് ഇവർ ആരോപിച്ചു. പ്രതിമ മാറ്റുകയെന്നത് സ്വാഭിമാനത്തിന്റെ ഭാഗമായാണ് തങ്ങൾക്ക് എന്ന് ഇവിടുത്തെ വിദ്യാർത്ഥികളും അധ്യാപകരും പറയുന്നു.

ആഫ്രിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന കൊളോണിയൽ ശേഷിപ്പുകൾ ഉച്ഛാടനം ചെയ്യുന്നതിന്റെ ഭാഗമായി നടന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഘാന യൂണിവേഴ്സിറ്റിയിലെ ഈ ആവശ്യം ഉയർന്നത്.

ഗാന്ധിജിയുടെ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പങ്ക് ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രസിദ്ധമാണെങ്കിലും അദ്ദേഹത്തെ കുറിച്ച് മിക്ക ആഫ്രിക്കക്കാർക്കും ഭിന്നാഭിപ്രായങ്ങളാണ് ഉള്ളത്. സംഭവം വിവാദമാകാതിരിക്കാനും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങൾക്ക് കോട്ടം തട്ടാതിരിക്കാനും തങ്ങൾ ശ്രദ്ധാലുക്കളാണെന്ന് ഘാനയുടെ മുൻ സർക്കാർ പറയുന്നു. പ്രതിമ പുനസ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും മുന്‍ സര്‍ക്കാര്‍ പറയുന്നു.

TAGS :

Next Story