Quantcast

അമേരിക്കയുമായി വീണ്ടും കൊമ്പുകോര്‍ത്ത് ഉത്തര കൊറിയ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുമുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മെച്ചപ്പെട്ട ഉത്തര കൊറിയ - അമേരിക്ക ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ വീഴുകയാണ്. 

MediaOne Logo

Web Desk

  • Published:

    17 Dec 2018 9:45 AM IST

അമേരിക്കയുമായി വീണ്ടും കൊമ്പുകോര്‍ത്ത് ഉത്തര കൊറിയ
X

അമേരിക്കന്‍ നടപടികളെ വിമർശിച്ച് ഉത്തര കൊറിയ. കൊറിയന്‍ മേഖലയിലെ ആണവ നിരായുധീകരണം തടയാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുമുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മെച്ചപ്പെട്ട ഉത്തര കൊറിയ - അമേരിക്ക ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ വീഴുകയാണ്. ഉത്തര കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് കിം ജോങ് ഉന്നിന്റെ ഏറ്റവും അടുത്ത ആളടക്കമുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക സ്വീകരിച്ച ഉപരോധ നടപടിക്കെതിരായാണ് ഉത്തരകൊറിയ രംഗത്ത് വന്നിരിക്കുന്നത്.

മേഖലയിലെ ആണവ നിരായുധീകരണം തടസ്സപ്പെടുത്തുകയാണ് അമേരിക്കന്‍ ശ്രമമെന്നാണ് ഉത്തര കൊറിയന്‍ വിമർശനം. ഇരു നേതാക്കളും തമ്മിൽ വീണ്ടും കൂടിയാലോചനകള്‍ നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് ഉത്തര കൊറിയ അമേരിക്കക്കെതിരെ വിമർശനവുമായി രംഗത്തു വന്നിരിക്കുന്നത്. ഏറെ നാള്‍ നീണ്ടു നിന്ന ഇരു നേതാക്കളുടെയും തർക്കം പരിഹരിച്ചത് സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിയിലാണ്. അന്ന് ആണവ നിരായുധീകരണത്തിന് കരാറായെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ധാരണ ഉണ്ടായില്ല. ഇത് ആണവ നിരായുധീകരണത്തിലും ചില പാളിച്ചകള്‍ വരുത്തി.

TAGS :

Next Story