ഹുദൈദയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍
തുറമുഖം വഴിയുള്ള ചരക്ക് നീക്കം സാധാരണ നിലയിലാകും,

യമനിലെ ഹുദൈദയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍. തുറമുഖ പട്ടണമായ ഹുദൈദയില്‍ സമാധാനം പുനസ്ഥാപിക്കുന്നതോടെ ചരക്കു നീക്കങ്ങള്‍ക്കുള്ള തടസ്സം നീങ്ങും. എന്നാല്‍ മറ്റിടങ്ങളില്‍ വെടിനിര്‍ത്തല്‍ ബാധകമല്ല.
യമനിലേക്കുള്ള 70 ശതമാനം ചരക്കെത്തുന്ന ഹുദൈദ അടക്കമുള്ള പ്രധാന പ്രവിശ്യക്കാണ് വെടിനിര്‍ത്തല്‍ ബാധകം. ഇതോടെ രാജ്യത്തേക്ക് ചരക്കുകളുമായി കപ്പലുകള്‍ക്കും സഹായവുമായി യു.എന്നിനും പ്രവേശിക്കാം. സ്വീഡനില്‍ കഴിഞ്ഞയാഴ്ച പൂര്‍ത്തിയായ സമാധാന യോഗത്തിലാണ് വെടിനിര്‍ത്തല്‍ തീരുമാനമെടുത്തത്. എല്ലാകൂട്ടരും പാലിച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന നിലപാടിലാണ് ഹൂതികള്‍.
സൗദി സഖ്യസേനയും യമന്‍ സര്‍ക്കാറും തീരുമാനത്തെ പിന്താങ്ങിയിരുന്നു. ഇതിനാല്‍ ഹുദൈദ സാധാരണ നിലയിലേക്കെത്തുമെന്നാണ് പ്രതീക്ഷ. അടുത്ത മാസാവസാനം രാഷ്ട്രീയ പരിഹാര ചര്‍ച്ചകളുണ്ട്. വെടിനിര്‍ത്തല്‍ ഏതെങ്കിലുമൊരു കക്ഷി ലംഘിച്ചാല്‍ ചര്‍ച്ചകളെ അത് മോശമായി ബാധിക്കും.
Adjust Story Font
16

