‘താങ്കള്‍ രാജ്യത്തെ വിറ്റു’; ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ റഷ്യയുമായുള്ള ബന്ധത്തെ കുറിച്ച് അന്വേഷണ ഏജന്‍സിയോട് കള്ളം പറഞ്ഞതിന് ശിക്ഷിക്കപ്പെട്ട മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്ലിന്നിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ റഷ്യയുമായുള്ള ബന്ധത്തെ കുറിച്ച് അന്വേഷണ ഏജന്‍സിയോട് കള്ളം പറഞ്ഞതിന് ശിക്ഷിക്കപ്പെട്ട മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്ലിന്നിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. താങ്കള്‍ രാജ്യത്തെ വിറ്റു എന്ന് കോടതി തുറന്നടിച്ചു. അതേസമയം അന്വേഷണം പൂര്‍ത്തിയാകും വരെ ശിക്ഷ നടപ്പിലാക്കുന്നത് കോടതി നീട്ടിവെച്ചു. അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയോടു നുണ പറഞ്ഞു എന്ന കേസിലാണ് യു.എസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിൾ ഫ്ലിന്നിനെ കസ്റ്റഡിയിലെടുത്തത്.
വിചാരണക്കായി ജില്ലാ കോടതിയിലെത്തിച്ച ഫ്ലിന്നിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. താങ്കൾ രാജ്യത്തെ വിറ്റു' എന്നു തുറന്നടിച്ച ജില്ല ജഡ്‌ജി എമറ്റ് സള്ളിവൻ, കടുത്ത ശിക്ഷ അർഹിക്കുന്ന കുറ്റമാണു താങ്കള്‍ ചെയ്തതെന്നും പറഞ്ഞു. അതേസമയം, ഇതേക്കുറിച്ച് റോബർട്ട് മുള്ളര്‍ നടത്തുന്ന അന്വേഷണം പൂർത്തിയാകും വരെ ശിക്ഷ നടപ്പിലാക്കുന്നതു കോടതി നീട്ടിവച്ചു. റിട്ട. ആർമി ലഫ്. ജനറലായ മൈക്കല്‍ ഫ്ലിൻ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയുടെ മുൻ ഡയറക്ടറുമാണ്.
2016 ഡിസംബറിൽ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്ത്, ട്രംപിന്റെ പ്രചാരണ വിഭാഗത്തിന്റെ ഭാഗമായിരിക്കെ റഷ്യയുടെ അംബാസഡർ സെർജി കിസ്‌ലക്കുമായി നടത്തിയ ആശയവിനിമയ വിവരങ്ങൾ എഫ്ബിഐയോടു മറച്ചുവച്ചുവെന്ന് മുള്ളർ കണ്ടെത്തിയിരുന്നു. അതേസമയം, നിലവില്‍ അന്വേഷണത്തോടു സഹകരിക്കുന്നതിനാല്‍ ശിക്ഷ ഒഴിവാക്കണമെന്ന് മുള്ളർ കോടതിയോട് അഭ്യർഥിച്ചു.
Adjust Story Font
16

