സിറിയയില്‍ നിന്നുള്ള യു.എസ് സൈനിക പിന്മാറ്റത്തിന് സമ്മിശ്ര പ്രതികരണം
സിറിയ തുര്‍ക്കി അതിര്‍ത്തിയില്‍ തുര്‍ക്കി സൈനിക നടപടിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അമേരിക്കയുടെ പിന്മാറ്റം.

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിന് സമ്മിശ്ര പ്രതികരണം. റഷ്യയും തുര്‍ക്കിയും തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍ ഇസ്രായേല്‍, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങള്‍ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് സിറിയയില്‍ നിന്ന് പിന്മാറുന്നതായി അമേരിക്ക പ്രഖ്യാപിച്ചത്. സിറിയയില്‍ ഐ.എസിനെ പൂര്‍ണമായി പരാജയപ്പെടുത്തിയെന്നും അതിനാല്‍ സൈന്യത്തെ പിന്‍വലിക്കുകയാണെന്നുമായിരുന്നു പ്രഖ്യാപനം. സിറിയയില്‍ ഒരുമിച്ച് പോരാടുന്ന സഖ്യകക്ഷികളോട് പോലും ആലോചിക്കാതെ അമേരിക്ക നടത്തിയ പ്രഖ്യാപനത്തില്‍ സഖ്യകക്ഷികളും അസംതൃപ്തരാണ്. ഐ.എസ് ഭീകരവാദികള്‍ക്ക് വളംവെക്കുന്നതാണ് അമേരിക്കന്‍ നീക്കമെന്ന് ഫ്രാന്‍സ് പ്രതികരിച്ചു.
അമേരിക്കന്‍ നീക്കം ആത്മഹത്യാപരമാണെന്ന് ബ്രിട്ടണും വ്യക്തമാക്കി. കുര്‍ദുകളും നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി. അതേസമയം അമേരിക്കന്‍ പിന്മാറ്റത്തെ റഷ്യയും തുര്‍ക്കിയും സ്വാഗതം ചെയ്തു. അമേരിക്കയുടെ സാന്നിധ്യം സിറിയയില്‍ ഒട്ടും അനിവാര്യമല്ല. യു.എസ് പ്രസിഡന്റിന്റെ തീരുമാനം ശ്ലാഘനീയമാണ്.
സിറിയ തുര്‍ക്കി അതിര്‍ത്തിയില്‍ തുര്‍ക്കി സൈനിക നടപടിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അമേരിക്കയുടെ പിന്മാറ്റം. തുര്‍ക്കി തീവ്രവാദികളായി കാണുന്ന കുര്‍ദ് സായുധ സംഘത്തിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയിരുന്ന അമേരിക്കയുടെ പിന്മാറ്റം തുര്‍ക്കിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് വിലയിരുത്തല്‍.
Adjust Story Font
16

