ഇന്തോനേഷ്യയിലെ സുനാമി; മരണസംഖ്യ 222 ആയി
സുന്‍ഡയില്‍ കടല്‍ത്തട്ടിലുള്ള ക്രക്കത്തോവ അഗ്‌നിപര്‍വതം പൊട്ടിയതായിരിക്കാം സുനാമിക്ക് കാരണമെന്നാണ് കരുതുന്നത്

ഇന്തോനേഷ്യയില്‍ ഉണ്ടായ സുനാമിയില്‍ മരണസംഖ്യ 222 ആയി. എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. സമുദ്രത്തിലെ അഗ്‌നിപര്‍വ്വത സ്‌ഫോടനമാണ് സുനാമിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
ജാവ, സുമാത്ര ദ്വീപുകള്‍ക്കിടയിലെ സുന്‍ഡാ കടലിടുക്കില്‍ ഇന്നലെ രാത്രിയാണ് സുനാമി രൂപപ്പെട്ടത്. ജാവ സുമാത്രി ദ്വീപുകളിലേക്ക് സുനാമി ആഞ്ഞടിച്ചു.. അറുപത്തിയഞ്ച് അടിയോളം ഉയരത്തിലാണ് സുനാമി തിരകള്‍ ആഞ്ഞടിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അറുനൂറോളം പേര്‍ക്ക് പരിക്കുണ്ട്.

ശക്തമായ സുനാമിത്തിരയില്‍പ്പെട്ട് തീരത്തെ ആയിരക്കണക്കിന് കെട്ടിടങ്ങളും തകര്‍ന്നു. സുന്‍ഡയില്‍ കടല്‍ത്തട്ടിലുള്ള ക്രക്കത്തോവ അഗ്‌നിപര്‍വതം പൊട്ടിയതായിരിക്കാം സുനാമിക്ക് കാരണമെന്നാണ് കരുതുന്നത്. സ്‌ഫോടനമുണ്ടായി 24 മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്.
Next Story
Adjust Story Font
16

