അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനെ ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി
സിറിയയില്‍ നിന്ന് മുഴുവന്‍ സൈനിക ഗ്രൂപ്പുകളെയും പിന്‍വലിച്ച പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു മാറ്റിസിന്റെ രാജി

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനെ ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. പുതിയ പ്രതിരോധ സെക്രട്ടറിയായി ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹാനെ നിയമിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതിരോധ സെക്രട്ടറിയായിരുന്ന ജെയിംസ് മാറ്റിസ് രാജിവെക്കുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. സിറിയയില്‍ നിന്ന് മുഴുവന്‍ സൈനിക ഗ്രൂപ്പുകളെയും പിന്‍വലിച്ച പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു മാറ്റിസ് രാജി പ്രഖ്യാപിച്ചത്. രാജി വാര്‍ത്തയായതോടെ മാറ്റിസ് രാജിവെക്കുന്നതിന് മുമ്പേ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കികൊണ്ട് ട്രംപ് ഉത്തരവിറക്കി. തുടര്‍ന്ന് ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറിയായ പാട്രിക് ഷനാഹാനെ ആക്ടിങ് ഡിഫന്‍സ് സെക്രട്ടറിയായി ട്രംപ് നിയമിച്ചു.
ഇന്നലെ ട്വിറ്ററിലൂടെയാണ് പ്രസിഡണ്ട് ട്രംപ് ഇക്കാര്യം അറിയിച്ചത്. 2019 ജനുവരി ഒന്ന് മുതലാണ് ഷനാഹാന്‍ ആക്ടിങ് പ്രതിരോധ സെക്രട്ടറിയായി സേവനമനുഷ്ടിക്കുകയെന്ന് ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

പാട്രിക് നല്ല വ്യക്തിയാണെന്നും നിരവധി കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്യാനുണ്ടെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നുണ്ട്. രാജി പ്രഖ്യാപിച്ചതോടെ പ്രസിഡണ്ടിന് താല്പര്യമുള്ളവരെ നിയമിക്കട്ടെ എന്നായിരുന്നു ജെയിംസ് മാറ്റിസ് പ്രതികരിച്ചിരുന്നത്. രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും 2019 ഫെബ്രുവരി വരെ മാറ്റിസിന് പ്രതിരോധ സെക്രട്ടറി സ്ഥാനത്തു തുടരമായിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ അദ്ദേഹത്തെ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയാണ് ട്രംപ് ചെയ്തത്.
Adjust Story Font
16

