സിറിയയില്‍ നിന്ന് ഐ.എസിനെ തുടച്ചു നീക്കുമെന്ന് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉറപ്പു നല്‍കിയതായി ഡൊണാള്‍ഡ് ട്രംപ്
യു.എസുമായി സഹകരിച്ച് വ്യാപാരം, വികസനം തുടങ്ങിയവയില്‍ ബന്ധം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.

സിറിയയില്‍ നിന്ന് ഐ.എസിനെ തുടച്ചു നീക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉറപ്പു നല്‍കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയയില്‍ നിന്നുള്ള അമേരിക്കന്‍ സേനാ പിന്‍മാറ്റം തുര്‍ക്കിയുമായി സഹകരിച്ചാണെന്നും ഐ.എസിനെ തളക്കാന്‍ ഉര്‍ദുഗാന് സാധിക്കുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന വിഷയം ഉര്‍ദുഗാനുമായി ഫോണില്‍ സംസാരിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഐഎസിനെ തുടച്ചുനീക്കുമെന്ന് ഉര്‍ദുഗാന്‍ ഉറപ്പുനല്‍കി. ഉര്‍ദുഗാന് അതിനുള്ള ആര്‍ജവമുണ്ടെന്ന് ട്വിറ്ററിലൂടെ ട്രംപിന്റെ സാക്ഷ്യപത്രം. വര്‍ഷങ്ങള്‍ക്ക് ശേഷം സൈന്യം തിരികെ വീട്ടിലെത്തിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതും ചര്‍ച്ചയായി.
യു.എസുമായി സഹകരിച്ച് വ്യാപാരം, വികസനം തുടങ്ങിയവയില്‍ ബന്ധം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും വ്യക്തമാക്കി. അതേ സമയം, സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ചതായി അമേരിക്കന്‍ സൈനിക വക്താവ് പറഞ്ഞു. സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും അമേരിക്കന്‍ സ്ഥാനപതി ബ്രെറ്റ് എം.സി ഗുര്‍ക്കും രാജിവെച്ചിരുന്നു.
Adjust Story Font
16

