Quantcast

മെഡിറ്റേറിയന്‍ കടലില്‍ കുടുങ്ങിയ 33 അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തിയതായി ജര്‍മ്മന്‍ എന്‍.ജി.ഒ

MediaOne Logo

Web Desk

  • Published:

    26 Dec 2018 9:01 AM IST

മെഡിറ്റേറിയന്‍ കടലില്‍ കുടുങ്ങിയ 33 അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തിയതായി ജര്‍മ്മന്‍ എന്‍.ജി.ഒ
X

മെഡിറ്റേറിയന്‍ കടലില്‍ കുടുങ്ങിയ 33 അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തിയതായി ജര്‍മ്മന്‍ എന്‍.ജി.ഒ. എന്‍.ജി.ഒ പുറത്ത് വിട്ട വീഡിയോയിലാണ് മൂന്ന് കപ്പലിലുള്ളവരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഉള്ളത്.

കടലില്‍ അകപ്പെട്ട അഭയാര്‍ത്ഥികള്‍ രക്ഷക്കായി വിവിധ രാജ്യങ്ങളുടെ കപ്പലുകളെയും ആശ്രയിച്ചെങ്കിലും ജര്‍മ്മന്‍ കപ്പല്‍ മാത്രമാണ് ദുരിതത്തിലകപ്പെട്ടവര്‍ക്ക് അഭയം നല്‍കിയതെന്ന് ജര്‍മ്മന്‍ എന്‍.ജി.ഒ വ്യക്തമാക്കുന്നു.

നൈജീരിയ, ലിബിയ, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയാണ് ജര്‍മ്മന്‍ സംഘം രക്ഷപ്പെടുത്തിയത്. മാലി, ഈജിപ്ത്, ഗുനിയ, ദക്ഷിണ സുഡാന്‍, കോംഗോ, സെനഗല്‍, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളും മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയതായി ജര്‍മ്മന്‍ സീ വാച്ച് വ്യക്തമാക്കുന്നു.

രക്ഷപ്പെട്ട അഭയാര്‍ത്ഥികളെല്ലാം സുഖമായിരിക്കുന്നതായും വരും ദിവസങ്ങളില്‍ കടുത്ത മഞ്ഞുകാലം മെഡിറ്ററേനിയന്‍ കടലില്‍ കൂടുതല്‍ ദുഷ്ക്കരമായ അവസ്ഥയായിരിക്കുമെന്നും ജര്‍മ്മന്‍ സുരക്ഷാ സംഘം വ്യക്തമാക്കുന്നു.

ലിബിയന്‍ തീരത്ത് നിന്നും 150 മീറ്റര്‍ അകലെയായിരുന്നു രക്ഷാ കപ്പലുകളെന്നും ജര്‍മ്മന്‍ കടല്‍ നിരീക്ഷക സംഘം പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തിനിടയില്‍ നൂറ് കണക്കിനാളുകള്‍ക്കാണ് മെഡിറ്ററേനിയന്‍ കടലില്‍ മാത്രം ജീവന്‍ നഷ്ടമായത്.

TAGS :

Next Story