ബംഗ്ലാദേശിലും കോംഗോയിലും ഇന്ന് പൊതുതെരഞ്ഞെടുപ്പ്
പ്രതിപക്ഷം ദുര്‍ബലമായ ബംഗ്ലാദേശില്‍ നാലാമതും പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഷേക് ഹസീന.

ബംഗ്ലാദേശിലും കോംഗോയിലും ഇന്ന് പൊതുതെരഞ്ഞെടുപ്പ്. പ്രതിപക്ഷം ദുര്‍ബലമായ ബംഗ്ലാദേശില്‍ നാലാമതും പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഷേക് ഹസീന. കോംഗോയില്‍ 2016ല്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. പ്രസിഡന്റ് ജോസഫ് കബില അധികാരമൊഴിയാന്‍ തയ്യാറാകാതിരുന്നതാണ് തെരഞ്ഞടുപ്പ് നീളാന്‍ കാരണം.
ഭരണകക്ഷിയായ അവാമി ലീഗ് ഉള്‍പ്പെടുന്ന ഗ്രാന്റ് അലയന്‍സ്, മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ഉള്‍പ്പെടുന്ന ദേശീയ ഐക്യ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. തെരഞ്ഞെടുപ്പ‌് പ്രചരണം പലയിടങ്ങളിലും അക്രമാസക്തമായ സാഹചര്യത്തിൽ വൻ സുരക്ഷയിലാണ് തെരഞ്ഞടുപ്പ്. ആറ‌് ലക്ഷം പൊലീസുകാരെയും സുരക്ഷാ സൈനികരെയുമാണ‌് വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നത‌്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ‌് പ്രചരണത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ രാജ്യത്ത് 13 പേർ കൊല്ലപ്പെടുകയും ആയിരങ്ങൾക്ക‌് പരിക്കേൽക്കുകയും ചെയ‌്തിരുന്നു. കാര്യമായ ഭരണവിരുദ്ധ വികാരം രാജ്യത്തില്ലാത്തതത് തെരഞ്ഞെടുപ്പ് ഫലം ഹസീനക്ക് അനുകൂലമാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വീണ്ടും അധികാരത്തിലെത്തിയാല്‍ തുടര്‍ച്ചയായി മൂന്ന് തവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയാകുന്ന നേതാവാകും ഹസീന.
കോംഗോയില്‍ 2016 ഡിസംബറില്‍ നടക്കേണ്ട തെരഞ്ഞെടുപ്പാണ് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നടക്കുന്നത് . കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് ജോസഫ് കബില അധികാരമൊഴിയാന്‍ തയ്യാറാകാതിരുന്നതാണ് തെരഞ്ഞെടുപ്പ് നീളാന്‍ കാരണം. രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് രണ്ടു തവണയില്‍ കൂടുതല്‍ ഒരു വ്യക്തിക്ക് പ്രസിഡന്റാകാന്‍ കഴിയില്ല എന്നതിനാല്‍ ജോസഫ് കബില ഇത്തവണ മത്സര രംഗത്തില്ല. ഡിസം.23നാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞടുപ്പിനുള്ള 8000 വോട്ടിങ് മെഷീനുകള്‍ അഗ്നിക്കിരയായതോടെയാണ് തെരഞ്ഞെടുപ്പ് പിന്നെയും നീണ്ടത്.
Adjust Story Font
16

