ഇസ്രായേലിനുള്ള പിന്തുണ തുടരുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി
സിറിയയില്‍ നിന്നും യു.എസ് സൈനികരെ പിന്‍വലിക്കുമെന്ന് കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു

സിറിയയുടെയും ഇറാന്റെയും കാര്യത്തില്‍ ഇസ്രായേലിനുള്ള പിന്തുണ ഇനിയും തുടരുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ബ്രസീലില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് പോംപിയോ ഈ കാര്യം വ്യക്തമാക്കിയത്.
സിറിയയില്‍ നിന്നും യു.എസ് സൈനികരെ പിന്‍വലിക്കുമെന്ന് കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇസ്രായേലിന്റെ ആശങ്ക അകറ്റുന്ന വാക്കുകള്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഐ.എസിനെതിരായ കാമ്പയിന്‍ തുടരുമെന്ന് പോംപിയോ നെതന്യാഹുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
അതേസമയം സിറിയയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്ന പ്രസിഡന്‍റിന്റെ തീരുമാനത്തില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് കൂടിക്കാഴ്ചക്കിടെ പോംപിയോ പറഞ്ഞു. ജെയ്‍ര്‍ ബോല്‍സനാരോ ബ്രസീല്‍ പ്രസിഡന്റായി അധികാരമേറ്റെടുക്കുന്ന ചടങ്ങില്‍ സംബന്ധിക്കാന്‍ ബ്രസീലില്‍ എത്തിയതായിരുന്നു ഇരുവരും. ഇതിനിടയിലാണ് കൂടിക്കാഴ്ച നടത്തിയത്.
Adjust Story Font
16

