സിറിയയില്‍ നിന്നുള്ള യു.എസ് സേനാ പിന്‍മാറ്റം നാല് മാസത്തിന് ശേഷം
വൈകി മാത്രമേ സിറിയയില്‍ നിന്നും യു.എസ് സൈന്യത്തെ പിന്‍വലിക്കൂ എന്ന് ഇറാഖിലെയും സിറിയയിലെയും യു.എസ് സേനകളുടെ കമാൻഡറായ പോൾ ജെ ല കോമേറയെ ട്രംപ് അറിയിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു

സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം നാല് മാസത്തിന് ശേഷമേ നടപ്പിലാക്കൂവെന്ന് അമേരിക്ക. അമേരിക്കയിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വൈകി മാത്രമേ സിറിയയില്‍ നിന്നും യു.എസ് സൈന്യത്തെ പിന്‍വലിക്കൂ എന്ന് ഇറാഖിലെയും സിറിയയിലെയും യു.എസ് സേനകളുടെ കമാൻഡറായ പോൾ ജെ ല കോമേറയെ ഡോണാണ്‍ഡ് ട്രംപ് അറിയിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സേനാ പിന്‍മാറ്റം വൈകുമെന്ന സൂചന നല്‍കി ട്രംപിന്റെ ട്വീറ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെയാണ് സേനാ കമാന്‍ഡറുടെ പ്രതികരണം. ഐ.എസിനെ പരാജയപ്പെടുത്താതെ യു.എസ് സൈന്യം സിറിയയില്‍ നിന്ന് മടങ്ങില്ലെന്ന് യു.എസ് സെനറ്ററും മുതിര്‍ന്ന റിപബ്ലിക്കന്‍ നേതാവുമായ ലിന്‍ഡ്സേ ഗ്രഹാമും കഴിഞ്ഞ ഞായറാഴ്ച പറഞ്ഞിരുന്നു.
എന്നാല്‍ സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്ന കൃത്യമായ തിയ്യതി പറയാന്‍ സൈനിക മേധാവി വിസമ്മതിച്ചു. ട്രംപ് ഏതു സമയത്തും തിയ്യതി മാറ്റുന്ന പ്രകൃതക്കാരനാണെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ മാസം 19നാണ് സിറിയയില്‍ നിന്നും യു.എസ് സൈനികരെ പിൻവലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഈ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നു. ഐ.എസിന് മുന്നില്‍ തോല്‍ക്കുന്നതിന് സമാനമാണ് തീരുമാനമെന്നും രാജ്യസുരക്ഷയെ ഇല്ലാതാക്കുന്ന നയമാണിതെന്നുമാണ് വിമര്‍ശകരുടെ വാദം. ഈ സാഹചര്യത്തിലാണ് ട്രംപ് തീരുമാനം വൈകിപ്പിക്കുന്നതെന്നാണ് സൂചന.
Adjust Story Font
16

