അമേരിക്കയില്‍ ട്രഷറി സ്തംഭനം തുടരുന്നു; വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് ട്രംപ്
സ്തംഭനം നീക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ട്രംപുമായി മുതിര്‍ന്ന ഡെമോക്രാറ്റ് നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

അമേരിക്കയില്‍ രണ്ടാഴ്ചയായി തുടരുന്ന ട്രഷറി സ്തംഭനം ഒഴിവാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്തംഭനം നീക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ട്രംപുമായി മുതിര്‍ന്ന ഡെമോക്രാറ്റ് നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
യു.എസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി, മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവ് ചക് ഷമര്‍ എന്നിവരാണ് ഡോണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയത്. മെക്സിക്കോ മതിലിന് പണം അനുവദിച്ചില്ലെങ്കില്‍ വര്‍ഷങ്ങളോളം ട്രഷറി നിയന്ത്രണം നടപ്പിലാക്കാനും മടിക്കില്ലെന്നതാണ് ട്രംപിന്റെ നിലപാട്.
അ
ന
ധി
കൃ
ത കു
ടി
യേ
റ്റം ത
ട
യാ
ന്‍ യു
.എ
സ്-
മെ
ക്സി
ക്കോ അ
തി
ർ
ത്തി
യിൽ മ
തി
ൽ നി
ർ
മി
ക്കാ
ൻ 500 കോ
ടി ഡോ
ള
ർ വേ
ണ
മെ
ന്നാ
ണു ട്രം
പിന്റ ആവശ്യം. അമേരിക്കന്‍ സെനറ്റ് ഈ ആവശ്യം തള്ളി. തന്റെ ആവശ്യം തള്ളിയതിനാല്‍ ശമ്പളം നല്‍കാനുള്ള ബില്ലില്‍ ഒപ്പിടില്ലെന്ന് ട്രംപ് നിലപാടെടുത്തു. എട്ടുലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരാണ് അമേരിക്കന്‍ ട്രഷറി സ്തംഭനത്തെ തുടര്‍ന്ന് ശമ്പളമില്ലാതെ ജോലിയെടുക്കുന്നത്.
Adjust Story Font
16

