Quantcast

ഫ്രാന്‍സില്‍ മാക്രോണിന്റെ ഭരണത്തിൽ ഭൂരിഭാഗം ജനങ്ങളും അതൃപ്തരെന്ന് കണക്കുകൾ

20 മാസത്തിനിടെ വലിയ വെല്ലുവിളികളാണ് മാക്രോണ്‍ നേരിട്ടത്. ഫിഗാരോ പത്രം നടത്തിയ സർവെ പ്രകാരം 25 ശതമാനം ജനങ്ങൾ മാത്രമാണ് മാക്രോണിന്റെ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    5 Jan 2019 2:49 AM GMT

ഫ്രാന്‍സില്‍ മാക്രോണിന്റെ ഭരണത്തിൽ ഭൂരിഭാഗം ജനങ്ങളും അതൃപ്തരെന്ന് കണക്കുകൾ
X

ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ ഭരണത്തിൽ ഭൂരിഭാഗം ജനങ്ങളും അതൃപ്തരാണെന്നാണ് കണക്കുകൾ. രാജ്യത്ത് വരുമാന വർധനവിന് കൂടുതൽ നടപടികൾ കൈക്കൊള്ളണമെന്നാണ് ജനങ്ങളുടെ ആവശ്യം.

രണ്ട് മാസമായി ഫ്രാന്‍സിൽ ഇന്ധന നികുതി വർധനവിനെതിരെ ആരംഭിച്ച പ്രതിഷേധങ്ങൾ തുടരുകയാണ്. കുടുംബ ബജറ്റിനെ തകർക്കുന്ന മാക്രോണിന്റെ നയങ്ങളിൽ ഇളവു വരുത്തണമെന്നായിരുന്നു ജനങ്ങളുടെ പ്രധാന ആവശ്യം. 20 മാസത്തിനിടെ വലിയ വെല്ലുവിളികളാണ് മാക്രോണ്‍ നേരിട്ടത്. ഫിഗാരോ പത്രം നടത്തിയ സർവെ പ്രകാരം 25 ശതമാനം ജനങ്ങൾ മാത്രമാണ് മാക്രോണിന്റെ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തിയത്.

തൊഴിലില്ലായ്മക്ക് പരിഹാരം കാണണമെന്നും ധനവിനിയോഗ ശേഷി വർധിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങളും സർവ്വെയിൽ ഉയർന്നു. 2018 ഏപ്രിലിൽ നടത്തിയ സർവെയിൽ 59 ശതമാനമായിരുന്നു പ്രസിഡന്റിൽ അതൃപ്തി രേഖപ്പെടുത്തിയത്. ഏഴ് മാസങ്ങൾക്ക് ശേഷം അതൃപ്തരായവരുടെ എണ്ണത്തിൽ 25 ശതമാനത്തിലേറെ വർധനവാണുണ്ടായിരിക്കുന്നത്. സർവെയിൽ 55 ശതമാനം പേരും പ്രക്ഷോഭങ്ങൾ തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്.

TAGS :

Next Story