സൈബര്‍ ആക്രമണത്തെ പ്രതിരോധിച്ചതായി ജര്‍മ്മനി
ഗോഡ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൌണ്ട് വഴിയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. 17000 പേര്‍ പിന്തുടരുന്ന ഈ അക്കൌണ്ട് ട്വിറ്റര്‍ അധികൃതര്‍ പിന്നീട് പൂട്ടിയിരുന്നു.

ജര്‍മനിയിലുണ്ടായ വന്‍ സൈബര്‍ ആക്രമണത്തെ പ്രതിരോധിച്ചതായി സൈബര്‍ ഡിഫന്‍സ് ഏജന്‍സി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ ഉള്‍പ്പെടെയുള്ളവരുടെ വ്യക്തിവിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
ഹാക്കിങ് പ്രതിരോധിക്കാനായെന്ന് അവകാശപ്പെടുമ്പോഴും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഹാക്കിങ്ങിന്റെ വ്യാപ്തി എത്രമാത്രമുണ്ടെന്ന് വ്യാഴാഴ്ച രാത്രിയോടെ മാത്രമാണ് തിരിച്ചറിയാന്‍കഴിഞ്ഞതെന്നും സൈബര്‍ ഡിഫന്‍സ് ഏജന്‍സി വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിന് മുന്‍പാണ് മുഴുവന്‍ വിവരങ്ങളും ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എപ്പോഴാണ് ഹാക്കിങ് തുടങ്ങിയതെന്ന് വ്യക്തമല്ല. ഗോഡ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൌണ്ട് വഴിയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. 17000 പേര്‍ പിന്തുടരുന്ന ഈ അക്കൌണ്ട് ട്വിറ്റര്‍ അധികൃതര്‍ പിന്നീട് പൂട്ടിയിരുന്നു.
ആംഗല മെര്‍ക്കല്‍ ഉള്‍പ്പെടെ നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകര്‍, സെലിബ്രിറ്റികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ വിവരങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടത്. സ്വകാര്യ ചാറ്റുകള്‍, സാമ്പത്തിക വിവരങ്ങള്‍, ഫോണ്‍നന്പരുകള്‍ എന്നിവയാണ് ചോര്‍ന്നത്. വിവരങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ച ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മാത്രമാണ് സംഭവം പുറത്തറിഞ്ഞത്. ഹാക്കിങ്ങിന് പിന്നില്‍ ജര്‍മനിയിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങളാണെന്നും റഷ്യയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
Adjust Story Font
16

