Quantcast

ചൈനയില്‍ നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കുന്നതിന് അന്താരാഷ്ട്ര സഹായം അഭ്യർഥിച്ച് തായ്‍വാന്‍

ചൈന തങ്ങളുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ കൈകടത്തുന്നെന്നും ഇത് സംരക്ഷിക്കാൻ ലോക രാഷ്ട്രങ്ങൾ തായ്നാന്‍റെ കൂടെ നില്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രസിഡന്റ് സായ് ഇങ് വെൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Published:

    6 Jan 2019 3:13 AM GMT

ചൈനയില്‍ നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കുന്നതിന് അന്താരാഷ്ട്ര സഹായം അഭ്യർഥിച്ച് തായ്‍വാന്‍
X

തായ്‍വാനിലെ ജനാധിപത്യം സംരക്ഷിക്കുന്നതിനും ചൈനയില്‍ നിന്നുള്ള നിരന്തരമായ ഭീഷണിയെ പ്രതിരോധിക്കുന്നതിനുമായി അന്താരാഷ്ട്ര സഹായം അഭ്യർഥിച്ച് തായ്‍വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെൻ. തായ്‍വാന്‍ ചൈനയുടെ ഭാഗമാണെന്ന് പ്രസിഡന്‍റ് ഷീ ജിന്‍ പിങ് കഴിഞ്ഞ ദിവസം പ്രതികരിച്ചതിന് പിന്നാലെയാണ് സായ് ഇഹ് വെന്‍ സഹായം അഭ്യർഥിച്ച് രംഗത്ത് വന്നിരിക്കുന്നത്. ചൈന തങ്ങളുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ കൈകടത്തുന്നെന്നും ഇത് സംരക്ഷിക്കാൻ ലോക രാഷ്ട്രങ്ങൾ തായ്നാന്‍റെ കൂടെ നില്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രസിഡന്റ് സായ് ഇങ് വെൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.

തായ്‍വാന്‍ ചൈനയുടെ ഭാഗം‌ തന്നെയാണെന്നും വസ്തുതയില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും ഷീജിന്‍ പിങ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സ്വതന്ത്ര രാഷ്ട്രമാകാനുള്ള ശ്രമങ്ങളും ഒപ്പം വിമോചന പോരാട്ടവും തായ്‍വാനില്‍ ശക്തമാകുന്ന സാഹചര്യത്തിലാണ്ഷീ ജിന്‍ പിങിന്‍റെ പ്രസ്താവന. ഒരു ചൈന ഒരു തായ്‍വാന്‍ എന്ന മുദ്രാവാക്യവുമായാണ് തായ്വാന്‍ രംഗത്തു വന്നിട്ടുള്ളത്. എന്നാല്‍ തായ്‍വാന്‍ തങ്ങളുടെ പ്രധാനപ്പെട്ട ഭൂപ്രദേശമാണെന്നും ചൈന മുന്‍പ് വ്യക്തമാക്കിയിരുന്നു. ചൈനയില്‍ നിന്നും ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ ലോകരാജ്യങ്ങൾ ഇടപെടുമെന്ന് സായ് ഇങ് വെൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

1949 ലാണ് ചൈനയുടെ ഭാഗമായിരുന്ന തായ്‍വാന്‍ ചൈനയില്‍ നിന്നും ഭിന്നിച്ച് പുതിയ രാജ്യമായി മാറിയത്. എണ്ണ ഉദ്പാദനം കൊണ്ടും വ്യവസായ ശാലകൾകൊണ്ടും സന്പന്ന രാഷ്ട്രമായ തായ്‍വാനെ സ്വന്തമാക്കാന്‍ ചൈന നാളുകളായി ശ്രമിക്കുന്നു. എന്നാല്‍ സ്വതന്ത്രമായി നിലകൊള്ളാനാണ് തായ്വാന്‍റെ താൽപര്യം.

TAGS :

Next Story