തുര്‍ക്കിയില്‍ വീണ്ടും വിമത ബന്ധമുള്ള പട്ടാളക്കാരെ അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂഷന്‍ ഉത്തരവ്
2016ലെ പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിന് ശേഷം തുര്‍ക്കി ആരംഭിച്ച സുരക്ഷാ നടപടികളുടെ ഭാഗമായാണ് സൈനികര്‍ക്കെതിരായ നടപടി

തുര്‍ക്കി വിമതന്‍ ഫതഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 100 സൈനികരെ കൂടി തടവിലിടാന്‍ തുര്‍ക്കി പ്രോസിക്യൂഷന്‍ ഉത്തരവ്. തുര്‍ക്കിയിലെ പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി ഇവര്‍ക്കുള്ള ദുരൂഹ ബന്ധങ്ങളാണ് അറസ്റ്റിനു പിന്നിലെന്ന് തുര്‍ക്കി അധികൃതര്‍ വിശദീകരിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അനദോലുവാണ് വാര്‍ത്ത പുറത്തുവിട്ടത്.
2016ലെ പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിന് ശേഷം തുര്‍ക്കി ആരംഭിച്ച സുരക്ഷാ നടപടികളുടെ ഭാഗമായാണ് സൈനികര്‍ക്കെതിരായ നടപടി. അറസ്റ്റിലായ സൈനികര്‍ ഏറെ നാളായി നിരീക്ഷണത്തിലായിരുന്നുവെന്നും ഭീകര സംഘടനകളുമായി ഇവര്‍ക്കുള്ള ബന്ധം തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടിയെന്നും പ്രൊസിക്യൂഷന്‍ അവകാശപ്പെട്ടു. സൈനികരുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. പട്ടാള അട്ടിമറി ശ്രമത്തിനു ശേഷം തുര്‍ക്കി കൈക്കൊള്ളുന്ന നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ അറസ്റ്റ് വാര്‍ത്ത. 2016ലെ പട്ടാള അട്ടിമറി നീക്കത്തിന് ശേഷം ഇതുവരെ 77000 പേരെ തുര്‍ക്കി തടവിലാക്കുകയും ഒന്നര ലക്ഷം പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16

