സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താനൊരുങ്ങി ഫ്രാന്‍സ്
ശനിയാഴ്ച പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രക്ക് ഡ്രൈവറെ പാരിസില്‍ വെച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താനൊരുങ്ങി ഫ്രാന്‍സ്. കഴിഞ്ഞ ഏഴ് ആഴ്ചയായി ഫ്രാന്‍സില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് മഞ്ഞക്കുപ്പായക്കാര്‍ തെരുവുകള്‍ കീഴടക്കിയിരിക്കുകയാണ്. അനുമതിയില്ലാതെ പ്രക്ഷോഭം സംഘടിപ്പിച്ചതിനെതിരെയാണ് നടപടി സ്വീകരിക്കുന്നത്.
ഇന്ധന നികുതി കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ നവംബര്‍ 17നാണ് ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രക്ഷോഭക്കാര്‍ സമരം ആരംഭിച്ചത്. പിന്നീട് പല വിഷയങ്ങള്‍ ഉയര്‍ന്നുവന്നു. ഇത് അക്രമാസക്തമാവുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തു. കൂടാതെ 1400ഓളം പേര്‍ക്കണ് പരിക്കേറ്റത്. പലപ്പോഴും സമരക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. അക്ഷരാര്‍ത്ഥത്തില്‍ ജനജീവിതം സ്തംഭനാവസ്ഥയിലായി. അടിയന്തരാവസ്ഥയെ കുറിച്ച് പോലും സര്‍ക്കാര്‍ ആലോചിച്ചു. തുടര്‍ന്ന് പലപ്പോഴായി മഞ്ഞക്കുപ്പായക്കാര്‍ തെരുവില്‍ ഇറങ്ങി. യതൊരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ സോഷ്യല്‍ മീഡിയ ആഹ്വാന പ്രകാരം തെരുവിലിറങ്ങിയതാണ് ഇവര്‍.
കുറച്ച് ദിവസം അടങ്ങിയ മഞ്ഞക്കുപ്പായക്കാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്നതും കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുന്നതും. അനുവാദമില്ലാതെ പ്രക്ഷോഭം നടത്തുന്നവരെ ശിക്ഷിക്കണമെന്ന നിലപാടാണ് പ്രധാനമന്ത്രി എഡ്‌വേര്‍ഡ് ഫിലിപ്പ് സ്വീകരിച്ചിരിക്കുന്നത്. പ്രക്ഷോഭങ്ങള്‍ വിലക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് സര്‍ക്കാര്‍. മുഖംമൂടി ധരിച്ച് തെരുവില്‍ കലാപം ഉണ്ടാക്കുന്നത് അംഗീകരിക്കാനകില്ലെന്ന നിലപാടാണ് പ്രധാനമന്ത്രിക്കുള്ളത്. പ്രക്ഷോഭം രാജ്യത്തെ സാമ്പത്തികമായി വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇവര്‍ നികുതി അടക്കുന്നവരല്ലെന്നും പ്രധനമന്ത്രി പറഞ്ഞു. അടുത്ത പ്രക്ഷോഭം നടക്കുമ്പോള്‍ അത് നേരിടാനായി 80,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ശനിയാഴ്ച പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രക്ക് ഡ്രൈവറെ പാരിസില്‍ വെച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Adjust Story Font
16

