Quantcast

ചൈനയില്‍ അതിപുരാതന ശവകുടീരങ്ങള്‍ കണ്ടെത്തി

സൌത്ത് ചൈനയിലെ ഗുവാങ്ങ് ഡോങ് പ്രവിശ്യയിലെ സന്‍ യാറ്റ് സെന്‍ സര്‍വകലാശാലയിലാണ് 13 ശവകുടീരങ്ങള്‍ കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    9 Jan 2019 7:28 AM IST

ചൈനയില്‍ അതിപുരാതന ശവകുടീരങ്ങള്‍ കണ്ടെത്തി
X

ചൈനയില്‍ അതിപുരാതന ശവകുടീരങ്ങളും പുരാതന സംസ്കാരത്തെ അടയാളപ്പെടുത്തുന്ന അവശിഷ്ടങ്ങളും കണ്ടെത്തി. സൌത്ത് ചൈനയിലെ ഗുവാങ്ങ് ഡോങ് പ്രവിശ്യയിലെ സന്‍ യാറ്റ് സെന്‍ സര്‍വകലാശാലയിലാണ് 13 ശവകുടീരങ്ങള്‍ കണ്ടെത്തിയത്.

യാറ്റ് സെന്‍ സര്‍വ്വകലാശാലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണു നീക്കിയപ്പോഴാണ് ശവകുടീരങ്ങള്‍ കണ്ടെത്തിയത്. 13 പുരാതന ശവശരീരങ്ങളും, കിണറും, പുരാതന ചൈനീസ് സംസ്കാരത്തെ സൂചിപ്പിക്കുന്ന അവശിഷ്ടങ്ങളും പ്രദേശത്ത് നിന്നും കണ്ടെടുത്തു. കഴിഞ്ഞ നവംബറിലാണ് കഫ്റ്റീരിയ നിര്‍മ്മാണത്തിന്‍റെ ഭാഗമായി ഖനനം ആരംഭിച്ചത്.

ചൈനീസ് ചരിത്രത്തിലെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങള്‍ അടയാളപ്പെടുത്തുന്നതാണ് ശവകുടീരങ്ങളെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. ചൈനീസ് വിപ്ലവ നേതാവ് സന്‍ യാറ്റ് സെന്‍ 1924ല്‍ ആണ് സര്‍വകലാശാല സ്ഥാപിച്ചത്.

TAGS :

Next Story