ഹോങ് കോങിലെ ദ്വീപില്‍ ഓയില്‍ ടാങ്കര്‍ കത്തിയമര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു
നിരവധി പേരെ ഹോങ് കോങ് തീര സംരക്ഷണ സേന രക്ഷപ്പെടുത്തി. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഹോങ് കോങിലെ ലാമ്മ ദ്വീപില്‍ ഓയില്‍ ടാങ്കര്‍ കത്തിയമര്‍ന്നു. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് നാവികരെ കടലില്‍ കാണാതായി. നിരവധി പേരെ ഹോങ് കോങ് തീര സംരക്ഷണ സേന രക്ഷപ്പെടുത്തി. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
എണ്ണയും രാസവസ്തുക്കളുമായി പോവുകയായിരുന്ന കപ്പലാണ് ഹോങ് കോങിലെ തെക്ക് പടിഞ്ഞാറ് ലാമ്മ ദ്വീപില്‍ കടലില്‍ കത്തിയത്. പ്രാദേശിക സമയം രാത്രി 11.29നാണ് ഓയില്‍ ടാങ്കറിന് തീപിടിച്ചത്. ഹോങ് കോങ് സ്പെഷ്യല്‍ അഡ്മിനിസ്ട്രേറ്റീവ് റീജിയണ്‍ ഓഫീസില്‍ വിവരം ലഭിച്ചതോടെ റെസ്ക്യൂ ടീം രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. കപ്പലിലുണ്ടായിരുന്ന 26 നാവികരില്‍ 23 പേരെ രക്ഷപ്പെടുത്തി.
നാല് മണിക്കൂര്‍ സമയമെടുത്താണ് റെസ്ക്യൂ സംഘത്തിന് തീ നിയന്ത്രണ വിധേയമാക്കാനായത്. കാണാതായ രണ്ട് പേര്‍ക്കായി ഹെലിക്കോപ്റ്ററുകളില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹോങ് കോങ് ഇന്‍ഫര്‍മേഷന്‍ വിഭാഗം അറിയിച്ചു. വിയറ്റ്നാം രജിസ്ട്രേഷനുള്ള കപ്പലാണ് കത്തി നശിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16

