അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെതിരെ ശക്തമായ വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍

അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെതിരെ ശക്തമായ വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കുര്‍ദ് പോരാളികള്‍ക്കെതിരെ തുര്‍ക്കി നീങ്ങരുതെന്ന ബോള്‍ട്ടന്റെ പ്രസ്താവനക്കെതിരെയാണ് ഉര്‍ദുഗാന്‍ രംഗത്തെത്തിയത്.
തുര്‍ക്കി സന്ദര്‍ശിക്കാനെത്തിയെ ജോണ്‍ ബോള്‍ട്ടനുമായുള്ള ഉര്‍ദുഗാന്റെ കൂടിക്കാഴ്ച നടന്നില്ല. ഉര്‍ദുഗാന്റെ ഔദ്യോഗിക വക്താവ് ഇബ്രാഹീം കലീന്‍ മാത്രമാണ് ജോണ്‍ ബോള്‍ട്ടനുമായി കൂടിക്കാഴ്ച നടത്തിയ്. ഉര്‍ദുഗാനും ബോള്‍ട്ടനും തമ്മില്‍ കൂടിക്കാഴ്ചയും ശേഷം സംയുക്ത പ്രസ്താവനയും നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കുര്‍ദുകളുടെ കാര്യത്തിലുള്ള അഭിപ്രായ വ്യത്യസത്തെ തുടര്‍ന്നാണ് ഇത് റദ്ദാക്കപ്പെട്ടത്. സിറിയയില്‍ അമേരിക്കക്കൊപ്പം നില്‍ക്കുന്ന കുര്‍ദുകളുടെ സുരക്ഷ സംബന്ധിച്ച് തുര്‍ക്കിയുടെ ഉറപ്പ് ആവശ്യമുണ്ടെന്നായിരുന്നു ഞയറാഴ്ച ഇസ്രായേല്‍ സന്ദര്‍ശന വേളയില്‍ ബോള്‍ട്ടന്‍ പറഞ്ഞത്. ഇത് ഒരിക്കലും നടക്കില്ലെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.
സിറിയയില്‍ നിന്നും യു.എസ് സൈന്യത്തെ പിന്‍വലിക്കുമെന്ന പ്രഖ്യാപനം കുര്‍ദുകളുടെ സുരക്ഷ ഉറപ്പാക്കി മാത്രമേ നടപ്പിലാക്കൂ എന്നാണിപ്പോള്‍ അമേരിക്കയുടെ നിലപാട്.
സിറിയയിലെ കുര്‍ദ് സൈന്യത്തിനെതിരെ തുര്‍ക്കി സൈന്യത്തെ അയച്ചതിനു പിന്നാലെയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ് സൈന്യത്തിന്റെ പിന്‍മാറ്റം തീരുമാനിച്ചത്. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ആവശ്യപ്രകാരമാണ് ട്രംപ് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐസിസിനെ പരാജയപ്പെടുത്തുന്നതോടെ സിറിയയില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും കുര്‍ദിഷ് സൈന്യമായ വൈ.പി.ജിക്കുള്ള ആയുധസഹായം നിര്‍ത്തണമെന്നും അമേരിക്കയുമായി തുര്‍ക്കി കരാറിലേര്‍പ്പെട്ടിരുന്നു. അമേരിക്ക കരാര്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് തുര്‍ക്കി സിറിയയിലേക്ക് സൈന്യത്തെ അയച്ചത്. അമേരിക്കന്‍ സൈനിക പിന്മാറ്റം അമേരിക്കയുടെ പരാജയമായി വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ട്രംപ് നിലപാട് മാറ്റുന്നത്.
Adjust Story Font
16

