Quantcast

വാവെയ് ഉദ്യോഗസ്ഥന്‍ ചാരവൃത്തിക്ക് പോളണ്ടില്‍ അറസ്റ്റില്‍

വാവെയ് കമ്പനി സ്ഥാപകന്റെ മകളായ മെങ് വാങ്ഷുവുനെ കാനഡ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വാവെയ് ഡയറക്ടറുടെ അറസ്റ്റ്

MediaOne Logo

Web Desk

  • Published:

    12 Jan 2019 8:47 AM IST

വാവെയ് ഉദ്യോഗസ്ഥന്‍ ചാരവൃത്തിക്ക് പോളണ്ടില്‍ അറസ്റ്റില്‍
X

ചൈനീസ് ടെലികോം കമ്പനി വാവെയ് ഡയറക്ടര്‍ ചാരവൃത്തിയാരോപിച്ച് പോളണ്ടില്‍ അറസ്റ്റില്‍. കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പോളണ്ട് പൌരനെയും പോളണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. മെങ് വാങ്ഷുവിനെ കാനഡ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കലുഷിതാന്തരീക്ഷം നിലനില്‍ക്കെയാണ് പോളണ്ട് പൊലീസിന്റെ നടപടി.

വാവെയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന ചൈനീസ് പൌരനായ വെയ്ജിങ് സ്റ്റനിസ്ളാണ് അറസ്റ്റിലായത്. ഇയാള്‍ 2011 മുതല്‍ വാവെയ് ഉദ്യോഗസ്ഥനാണ്. അറസ്റ്റലായ പോളണ്ട് പൌരന്‍ പോളിഷ് മുന്‍ ഇന്റലിജന്‍സ് ഓഫീസര്‍ കൂടിയാണ്. വ്യക്തിപരമായി നടത്തിയ ചില പ്രവൃത്തികളാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ അറസ്റ്റിലായവര്‍ക്കെതിരായ തെളിവുകള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

വാവെയുടെ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്നത് പോളണ്ടിലാണ്. വാവെയ് കമ്പനി സ്ഥാപകന്റെ മകളായ മെങ് വാങ്ഷുവുനെ കാനഡ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വാവെയ് ഡയറക്ടറുടെ അറസ്റ്റ്. ഇറാന്‍, സിറിയ എന്നീരാജ്യങ്ങള്‍ക്കെതിരായ ഉപരോധം ലംഘിച്ചതിനാണ് വാങ്ഷുവുനെ കാനഡ അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയെങ്കിലും ഇവര്‍ക്ക് ഇതുവരെ കാനഡ വിടാനായിട്ടില്ല

ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിയുമായി കന്പനിക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ വാവെയ് ഉത്പന്നങ്ങള്‍ നിരോധിച്ചിരിക്കുകയാണ്

Next Story