കൊളംബിയയില്‍ അറ്റോര്‍ണി ജനറലിനെതിരെ പ്രതിഷേധം ശക്തമാകുന്നു
അഴിമതിയാരോപണം നേരിടുന്ന അറ്റോര്‍ണി ജനറല്‍ നെസ്റ്റര്‍ ഹുംബെര്‍ട്ടോ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.

കൊളംബിയയില്‍ അറ്റോര്‍ണി ജനറലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അഴിമതിയാരോപണം നേരിടുന്ന അറ്റോര്‍ണി ജനറല്‍ നെസ്റ്റര്‍ ഹുംബെര്‍ട്ടോ മാര്‍ട്ടിനെസ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. വിദേശ നിര്‍മാണക്കമ്പനിയില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്നതാണ് ഹുംബെര്‍ട്ടോക്കെതിരായ പ്രധാന ആരോപണം. വിദേശകമ്പനികളുമായി ബന്ധപ്പെട്ടതടക്കം നിരവധി അഴിമതിക്കേസുകളില്‍ ആരോപണ വിധേയനാണ് അറ്റോര്‍ണി ജനറല്‍ ഹുംബെര്‍ട്ടോ മാര്‍ട്ടീന്‍സ്.
ബ്രസീലിയന്‍ നിര്‍മാണക്കമ്പനിയായ ഒഡേബ്റെച്ചുമായി ബന്ധപ്പെട്ടുയരുന്ന അഴിമതിക്കേസിലും മാര്‍ട്ടീന്‍സ് ആരോപണം നേരിടുന്നുണ്ട്. ഇതേ തുടര്‍ന്നാണ് അറ്റോര്‍ണി ജനറലനിന്റെ രാജിയാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങിയത്. ബൊഗോട്ടയിലെ അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് മുന്നിലായിരുന്നു പ്രക്ഷോഭകര്‍ സംഘടിച്ചത്. അറ്റോര്‍ണി ജനറലിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളേന്തിയും ഹുംബെര്‍ട്ടോയുടെ ചിത്രം അഗ്നിക്കിരയാക്കിയും തങ്ങളുടെ ശക്തമായ പ്രതിഷേധം അവര്‍ പ്രകടിപ്പിച്ചു. നിര്‍മാണക്കമ്പനിയായ ഒഡേബ്റെച്ചില്‍ നിന്ന് 12 രാഷ്ട്രങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഇതേ കന്പനി കൊളംബിയയിലെ ഉദ്യോഗസ്ഥര്‍ക്ക് 30 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് തന്നെ വ്യക്തമാക്കിയിരുന്നു. ഈ ഇടപാടില്‍ ഹുംബെര്‍ട്ടോ മാര്‍ട്ടീന്‍സ് പ ങ്കാളിയായെന്നാണ് പ്രക്ഷോഭകര്‍ ചൂണ്ടിക്കാണിക്കുന്നത്.
Adjust Story Font
16

