Quantcast

ഫ്രാന്‍സില്‍ മഞ്ഞകുപ്പായക്കാരുടെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു

ഫ്രാന്‍സിന്റെ തെരുവ് പ്രതിഷേധത്താല്‍ സമ്പന്നമാണ്, ഇന്ധനവില വര്‍ധനവും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും നവംബര്‍ 17 മുതല്‍ ആരഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുന്നു.

MediaOne Logo

Web Desk

  • Published:

    13 Jan 2019 8:04 AM IST

ഫ്രാന്‍സില്‍ മഞ്ഞകുപ്പായക്കാരുടെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു
X

ഇന്ധനവില വര്‍ധനവിനെതിരെ ആരംഭിച്ച പ്രതിഷേധം ഫ്രാന്‍സില്‍ തുടരുന്നു. മഞ്ഞകുപ്പായക്കാരുടെ പ്രതിഷേധം രാജ്യത്ത് ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. ഇന്ധനവില വര്‍ധനവും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും നവംബര്‍ 17 മുതല്‍ ആരഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുന്നു. മഞ്ഞകുപ്പായ പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസവും തെരുവ് കീഴടക്കി.

ആയിരങ്ങളാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെയുള്ള ബാനറുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിയാണ് പ്രതിഷേധം. ജനുവരി 15ന് ദേശീയ സവാദം നടത്താനുള്ള മാക്രോണിന്റെ തീരുമാനത്തിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മാക്രോണിന്റെ ക്ഷണം നേരത്തെ തന്നെ തള്ളിയതാണ്. ഇത് രാഷ്ട്രീയ നാടകമെന്നാണ് മഞ്ഞകുപ്പായക്കാരുടെ അഭിപ്രായം.

ആവശ്യങ്ങള്‍ ആംഗീകരിക്കാത്ത പക്ഷം സമരവും പ്രതിഷേധവും തുടരുമെന്ന് മഞ്ഞകുപ്പായക്കാര്‍ പറയുന്നു. ഉപാധികള്‍ അംഗീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇമ്മാനുവല്‍ മാക്രോണ്‍ രാജിവെക്കണമെന്നാണ് ആവശ്യം.

TAGS :

Next Story