ആഗോള ഉച്ചകോടി സംഘടിപ്പിക്കാനൊരുങ്ങി അമേരിക്ക; ലക്ഷ്യം ഇറാന്‍
വിവിധ രാജ്യങ്ങളെ ഏകോപിപ്പിച്ച് ആഗോള ഉച്ചകോടി സംഘടിപ്പിക്കാനൊരുങ്ങി അമേരിക്ക. അടുത്ത മാസം പോളണ്ടില്‍ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമായും ലക്ഷ്യം വെക്കുക ഇറാനെയായിരിക്കും.

വിവിധ രാജ്യങ്ങളെ ഏകോപിപ്പിച്ച് ആഗോള ഉച്ചകോടി സംഘടിപ്പിക്കാനൊരുങ്ങി അമേരിക്ക. അടുത്ത മാസം പോളണ്ടില്‍ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമായും ലക്ഷ്യം വെക്കുക ഇറാനെയായിരിക്കും. പോളണ്ട് തലസ്ഥാനമായ വാര്‍സോവായിരിക്കും ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുക. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയില്‍ സ്ഥിരതയും സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുകയാണ് ഉച്ചകോടിയിലൂടെ യു.എസ് ലക്ഷ്യമിടുന്നത്.
പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ മൈക്ക് പോംപിയോയുടെ സന്ദര്‍ശനം തുടരുകയാണ്. എട്ട് ദിവസങ്ങളിലായാണ് വിവിധ ഗള്‍ഫ് രാഷ്ട്ര തലവന്‍മാരുമായി പോംപിയോ ചര്‍ച്ച നടത്തുന്നത്. ഇറാനെതിരായ ഉപരോധത്തിന്‍റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യം. എന്നാല്‍ ഏതൊക്കെ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും എന്നത് സംബന്ധിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തത വരുത്തിയിട്ടില്ല.
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപിന്‍റെ ഉയര്‍ന്ന നയത ന്ത്രജ്ഞരില്‍ പലരും ഈയാഴ്ചയില്‍ വിവിധ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. സിറിയയില്‍ നിന്നും യു.എസ് സേനയെ പിന്‍വലിക്കല്‍, ഖത്തറിനുമേലുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം, ജമാല്‍ ഖശോഗി വധം തുടങ്ങിയ വിഷയങ്ങളിലെല്ലാം പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യംമെന്നാണ് റിപ്പോര്‍ട്ട്. ടെഹ്റാന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളുടെ പ്രതിനിധികളെ ഉച്ചകോടിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് പോംപിയോ വ്യക്തമാക്കി.
Adjust Story Font
16

