Quantcast

ട്രംപ് റഷ്യക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നോ? എഫ്.ബി.ഐ അന്വേഷിച്ചതായി റിപ്പോര്‍ട്ടുകള്‍ 

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് റഷ്യക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണോയെന്ന് എഫ്ബിഐ അന്വേഷിച്ചതായി റിപ്പോര്‍ട്ടുകള്‍.

MediaOne Logo

Web Desk

  • Published:

    13 Jan 2019 3:12 AM GMT

ട്രംപ് റഷ്യക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നോ? എഫ്.ബി.ഐ അന്വേഷിച്ചതായി റിപ്പോര്‍ട്ടുകള്‍ 
X

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് റഷ്യക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണോയെന്ന് എഫ്.ബി.ഐ അന്വേഷിച്ചതായി റിപ്പോര്‍ട്ടുകള്‍. എഫ്.ബി.ഐ ഡയറക്ടറായിരുന്ന ജയിംസ് കോമിയെ 2017 മേയില്‍ ട്രംപ് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം നടന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോണാള്‍ഡ് ട്രംപിന്‍റെ ത‌െരഞ്ഞെടുപ്പ് വിജയത്തില്‍ റഷ്യ ഇടപ്പെട്ടുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയിരുന്നത് ജയിംസ് കോമിയായിരുന്നു.

കോമിയെ പുറത്താക്കിയതിന് പിന്നാലെയാണ് ട്രംപ് ദേശീയ സുരക്ഷക്ക് ഭീഷണിയാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ട്രംപിനെതിരെ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ടോ എന്ന് അറിയില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിനെതിരെയുള്ള ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് അപലപനീയമാണെന്ന് വൈറ്റ് ഹൗസ്‌ പ്രസ് സെക്രട്ടറി സാറാ സാണ്ടേഴ്സ് പ്രതികരിച്ചു. 2016ലെ ട്രംപിന്‍റെ വിജയത്തില്‍ സംശയമുണ്ടെന്നാണ് ജയിംസ് കോമി ആരോപിച്ചത്. തുടര്‍ന്നാണ് കോമിയെ ട്രംപ് പുറത്താക്കിയത്.

കോമിയെ പുറത്താക്കിയതിന് പിന്നാലെ നീതിന്യായ സംവിധാനത്തെക്കുറിച്ചും ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു. നിലവില്‍ ട്രംപ് റഷ്യന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നതിന് തെളിവുകള്‍ പരസ്യമായി പുറത്ത് വന്നിട്ടില്ല. അന്വേഷണത്തെ കുറിച്ച് എഫ്ബിഐ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തെളിവുകള്‍ ഇല്ലാതെയാണ് തനിക്കെതിരെ അന്വേഷണം ആരംഭിച്ചത് എന്ന് ട്വിറ്ററില്‍ ട്രംപ് എഴുതിയിട്ടുമുണ്ട്.

TAGS :

Next Story