പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കുമെന്ന് തുള്‍സി ഗബാര്‍ഡ്
2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനെതിരെ മത്സരിക്കുമെന്ന് യു.എസ് ജനപ്രതിനിധി സഭാംഗവും പ്രതിപക്ഷ ഡെമോക്രാറ്റ് നേതാവുമായ തുള്‍സി ഗബാര്‍ഡ്

2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനെതിരെ മത്സരിക്കുമെന്ന് യു.എസ് ജനപ്രതിനിധി സഭാംഗവും പ്രതിപക്ഷ ഡെമോക്രാറ്റ് നേതാവുമായ തുള്‍സി ഗബാര്‍ഡ്. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും ഒരു അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. അടുത്ത ആഴ്ചക്കുള്ളില്‍ ഔപചാരിക പ്രഖ്യാപനം നടത്തുമെന്നാണ് ഗബാര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കന്‍ ജനത നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
2015ല്‍ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി വൈസ് ചെയര്‍പേഴ്സ ണായിരുന്നു ഗബാര്‍ഡ്. 2016ലും അവര്‍ സജീവമായി രാഷ്ട്രീയത്തില്‍ പങ്കെടുത്തിരുന്നു. യു.എസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ ഹിന്ദു വനിതയാണ് ഗബാര്‍ഡ്.
തുള്‍സി ഗബാര്‍ഡ് മാത്രമല്ല, പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഡെമോക്രാറ്റ് പാര്‍ട്ടിയിലെ സെനറ്റര്‍ എലിസബത്ത് വാറന്‍, ഇന്ത്യന്‍ വംശജ കമല ഹാരിസ് അടക്കം 12ലധികം ഡെമോക്രാറ്റ് നേതാക്കള്‍ ട്രംപിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചന.
Adjust Story Font
16

