Quantcast

ഉടമ്പടിയില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കരുതെന്ന് ജെറമി കോര്‍ബിന്‍

വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ബ്രിട്ടനിലെങ്ങും മെക്കെതിരെ പ്രതിഷേധവും ശക്തമാണ്.

MediaOne Logo

Web Desk

  • Published:

    14 Jan 2019 7:44 AM IST

ഉടമ്പടിയില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കരുതെന്ന് ജെറമി കോര്‍ബിന്‍
X

ഉടമ്പടിയില്ലാതെ ബ്രെക്‌സിറ്റ് നടത്തിയാല്‍ ബ്രിട്ടന് അത് വലിയ ദുരന്തമാകുമെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍. പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ തെരേസെ മേ സര്‍ക്കാരിനെതിരെ ഉടന്‍ അവിശ്വാസ പ്രമേയ നടപടികളിലേക്ക് കടക്കുമെന്നും ജെറിമി പറഞ്ഞു. നാളെ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രതികരണം. ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ലേബര്‍ പാര്‍ട്ടി നേതാവ് ജെറമിയുടെ പ്രതികരണം.

ബ്രെക്‌സിറ്റ് ഉടമ്പടിക്ക് ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ അനുമതി ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയനുമായുമായി ഉടമ്പടിയില്ലാതെ പിന്മാറാനാണ് തെരേസ മേ ഒരുങ്ങുന്നത്. കരട് ഉടമ്പടിയില്‍ ഭേദഗതി വരുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ തയ്യാറാകാതിരിക്കുകയും നിലവിലെ ഉടമ്പടിക്ക് അംഗീകാരം നല്‍കാന്‍ ഭൂരിഭാഗം എം.പിമാരും തയ്യാറാകാതിരിക്കുകയും ചെയ്യുന്നതിനാലാണ് ഉടമ്പടിയില്ലാത്ത പിന്മാറ്റത്തെ കുറിച്ച് ആലോചിക്കാന്‍ മെ യെ നിര്‍ബന്ധിക്കുന്നത്. ഇതിനെതിരെയാണ് പ്രതിപക്ഷം ആരോപണം ശക്തമാക്കുന്നത്. തെരേസെ മേക്കെതിരെ അവിശ്വാസ പ്രമേയത്തിനുള്ള മുന്നറിയിപ്പും ജെറമി നല്‍കി.

വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ബ്രിട്ടനിലെങ്ങും മെക്കെതിരെ പ്രതിഷേധവും ശക്തമാണ്. മേ രാജി വച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

TAGS :

Next Story