ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ ചോദിച്ചു; പാകിസ്താന്‍ ഐ.എം.എഫിനെ സമീപിക്കില്ല
ചൈനയും പാകിസ്ഥാനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ ഐ.എം.എഫ് മുന്നോട്ട് വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

സാമ്പത്തക പ്രതിസന്ധിക്കിടയിലും സഹായ പാക്കേജിനായി അന്താരാഷ്ട്ര നാണയ നിധിയെ സമീപിക്കില്ലെന്ന് പാകിസ്താന്‍. പ്രതിസന്ധി മറികടക്കാന്‍ മറ്റു വഴികള്‍ തേടുമെന്ന് പാകിസ്താന്‍ ധനകാര്യമന്ത്രി അസദ് ഉമര്‍.
ഇന്നലെ തലസ്ഥാനമായ കറാച്ചിയില്‍ നടന്ന വ്യവസായികളുടെ യോഗത്തിലാണ് ധനമന്ത്രി അസദ് ഉമര്‍ ഐ.എം.എഫില്‍ നിന്ന് ഒരു സഹായവും ആവശ്യപ്പെടില്ലെന്ന് പ്രഖ്യാപിച്ചത്. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഇത് മറികടക്കാനുള്ള വഴികളാണ് സര്‍ക്കാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ചൈനയും പാകിസ്ഥാനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ ഐ.എം.എഫ് മുന്നോട്ട് വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കാരണത്താലാണ് പാകിസ്താന്‍ ഐ.എം.എഫിനെ സമീപിക്കാത്തത്.
സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ സഹായം തേടാനുള്ള നീക്കം ഇമ്രാന്‍ഖാന്‍ നടത്തിയിരുന്നു. ഐ.എം.എഫിന്റെ സാമ്പത്തിക സഹായമുപയോഗിച്ച് ചൈനയുടെ കടം വീട്ടാന്‍ അനുവദിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഐ.എം.എഫില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും പാകിസ്താന് ചെയ്ത് കൊടുക്കുമെന്ന് ചൈന നേരത്തെ പറഞ്ഞിരുന്നു.
Adjust Story Font
16

