പുടിനുമായുള്ള കൂടിക്കാഴ്ച്ചകള്‍ മറച്ചുവെച്ചിട്ടില്ലെന്ന് ട്രംപ്
തെരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരായി വന്ന എല്ലാ ആരോപണങ്ങളും ട്രംപ് തള്ളിക്കളഞ്ഞിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയത് മറച്ചു വച്ചിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. 2017 ല്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി എന്ന ആരോപണത്തിന് മറുപടി ആയാണ് ട്രംപ് ഈ കാര്യം അറിയിച്ചത്.
2017 ല്‍ ഹെല്‍സിങ്കി വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ റഷ്യന്‍ പ്രസിഡണ്ട് വ്‌ലാദിമര്‍ പുടിനുമായി രണ്ട് മണിക്കൂറിലധികം ഡോണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയെന്നും അതിന്റെ വിവരങ്ങള്‍ പുറത്തു രഹസ്യമാക്കിവെക്കുന്നുവെന്നുമായിരുന്നു ആരോപണം. എന്നാല്‍ വിവരങ്ങളൊന്നും രഹസ്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
2016 തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ട്രംപിനെ റഷ്യ സഹായിച്ചു എന്ന ആരോപണത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയെ പുറത്താക്കിയതിന് ശേഷം റഷ്യയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയോ എന്നറിയാന്‍ ഫുതിയ എഫ്.ബി.ഐ ചീഫ് റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ് എതിരെ സൈബര്‍ ആക്രമണം നടത്തി, ട്രംപിന് അനുകൂലമായി വ്യാജ പ്രചരണം നടത്തി എന്നിങ്ങനെയായിരുന്നു റഷ്യക്കെതിരായ ആരോപണം. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരായി വന്ന എല്ലാ ആരോപണങ്ങളും ട്രംപ് തള്ളിക്കളഞ്ഞിരുന്നു.
Adjust Story Font
16

