ബ്രെക്സിറ്റ്; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ്
ബ്രെക്സിറ്റ് കരാറില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. തെരേസ മേക്ക് വെല്ലുവിളി ഉയര്‍ത്തി സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എംപിമാര്‍ രംഗത്തുണ്ട്.

ബ്രെക്സിറ്റ് കരാറില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി തെരേസ മേക്ക് വെല്ലുവിളി ഉയര്‍ത്തി സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എം.പിമാര്‍ തന്നെ രംഗത്തുണ്ട്. 100ലധികം കണ്‍സര്‍വേറ്റീവ് എം.പിമാര്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഓരോവോട്ടും അര്‍ത്ഥവത്തായി ഉപയോഗിക്കണമെന്നാണ് എം.പിമാരോടുള്ള മേയുടെ അഭ്യര്‍ത്ഥന. അതേസമയം മേ വലിയ പരാജയം നേരിടുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. ബ്രിട്ടന്‍ സമയം വൈകീട്ടാണ് വോട്ടെടുപ്പ്.
Next Story
Adjust Story Font
16

