ഈജിപ്തില്‍ നേരത്തെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നീട്ടി
അടിയന്തരാവസ്ഥ നീട്ടാനുള്ള പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ ഉത്തരവിന് ഈജിപ്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കി.

ഈജിപ്തില്‍ നേരത്തെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നീട്ടി. മൂന്ന് മാസത്തേക്കാണ് നീട്ടിയത്. അടിയന്തരാവസ്ഥ നീട്ടാനുള്ള പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ ഉത്തരവിന് ഈജിപ്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കി. അറബ് രാജ്യങ്ങള്‍ നേരിടുന്ന തീവ്രവാദ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഈജിപ്തില്‍ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.
ഈ അടിയന്തരാവസ്ഥ നീട്ടുന്നതിനാണ് ഈജിപ്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ ഉത്തരവിനാണ് പാര്‍ലമെന്റ് അംഗീകാരം. മൂന്ന് മാസം കൂടി അടിയന്തരാവസ്ഥ തുടരാനാണ് തീരുമാനം. പുതുക്കിയ അടിയന്തരാവസ്ഥ കാലം ഈ മാസം 15 മുതല്‍ ആരംഭിക്കും. സൈന്യവും പൊലീസുമായിരിക്കും സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ നിയന്ത്രിക്കുക. തീവ്രവാദത്തിനെതിരായ നടപടികളും സൈന്യവും പൊലീസും കൈകാര്യം ചെയ്യും.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ആദ്യമായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. അതും മൂന്ന് മാസത്തേക്കായിരുന്നു. ഈജിപ്തിലെ ഗാര്‍ബിയ, അലക്സാണ്ട്രിയ എന്നിവിടങ്ങളില്‍ രണ്ട് ചര്‍ച്ചുകളില്‍ രണ്ട് തവണ ബോംബാക്രമണം ഉണ്ടായതോടെയാണ് അന്ന് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നത്. ആ ആക്രമണത്തില്‍ 47 പേര്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു,
Adjust Story Font
16

