ട്രംപും റജബ് ത്വയിബ് ഉര്‍ദുഗാനും ഫോണ്‍ സംഭാഷണം നടത്തി
കുര്‍ദ് വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് ശക്തമായ സാഹചര്യത്തിലാണ് ഇരുനേതാക്കളുടെയും ഫോണ്‍ സംഭാഷണം.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫോണ്‍ സംഭാഷണം നടത്തി. കുര്‍ദ് വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് ശക്തമായ സാഹചര്യത്തിലാണ് ഇരുനേതാക്കളുടെയും ഫോണ്‍ സംഭാഷണം. സിറിയയിലെ കുര്‍ദുകളുമായി തനിക്കൊരു പ്രശ്നവുമില്ലെന്നും രാജ്യസുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്ന സൈനിക ഗ്രൂപ്പുകളുമായി പോരാടാന്‍ മാത്രമാണ് തുര്‍ക്കിയുടെ പദ്ധതിയെന്നുമാണ് ഉര്‍ദുഗാന്‍ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയത്.
സിറിയയിലെ യു.എസ് സൈന്യത്തിന്റെ പിന്‍വാങ്ങലും വടക്കന്‍ സിറിയയെ സൈനിക ശക്തികളില്‍ നിന്ന് മോചിപ്പിച്ച് അവിടെ സുരക്ഷാ താവളമൊരുക്കുന്നതും ചര്‍ച്ചയായെന്നാണ് തുര്‍ക്കി പ്രസിഡന്റ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. യു.എസ് സൈന്യത്തിന് കുര്‍ദുകളുമായുള്ള ബന്ധത്തില്‍ കടുത്ത അതൃപ്തി തുര്‍ക്കി നേരത്തെ പങ്കുവെച്ചിരുന്നു. സിറിയയുടെ സുരക്ഷാ വിഷയത്തില്‍ തുര്‍ക്കിയുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഡോണാള്‍ഡ് ട്രംപ് താത്പര്യം പ്രകടിപ്പിച്ചിരുന്നെന്നാണ് വൈറ്റ് ഹൌസ് അധികൃതര്‍ നല്‍കുന്ന വിവരം. ജോയിന്റ് ചീഫ് ചെയര്‍മാന്‍ ജോസഫ് ഡണ്‍ഫോര്‍ഡ് തുര്‍ക്കി പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തും
കുര്‍ദുകളുമായി തുര്‍ക്കിക്ക് പ്രശ്നങ്ങളേതുമില്ലെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സിറിയയില്‍ നിന്ന് യുഎസിന്റെ പിന്‍വാങ്ങല്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്, എങ്കിലും പ്രഖ്യാപനമുണ്ടായി ആഴ്ചകള്‍ പിന്നിട്ടിട്ടും കൃത്യമായ ധാരണകള്‍ ഇതേ പറ്റിയില്ല.
Adjust Story Font
16

