സിംബാബ്‌വെയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു
ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് പ്രതിഷേധക്കാരും ട്രേഡ് യൂനിയനുകളും മൂന്ന് ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തു.

സിംബാബ്‌വെയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് പ്രതിഷേധക്കാരും ട്രേഡ് യൂനിയനുകളും മൂന്ന് ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തു. ഒരു ദിവസം കൊണ്ട് സിംബാബ്‌വെയില്‍ ഇന്ധനവിലയിലുണ്ടായത് ഇരട്ടി വര്‍ധന. ക്രമാധീത മായി വില വര്‍ധിച്ചതോടെ ജനങ്ങള്‍ പ്രതിഷേധവുമായി തെരു വിലിറങ്ങി.150 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ധനവിലയില്‍ പ്രസിഡന്റ് മന്‍ഗാഗ്വെ പ്രഖ്യാപിച്ചിരിക്കുന്നത്. റോഡുകളില്‍ ബാരിക്കേഡുകള്‍ തീര്‍ത്തും ടയറുകള്‍ അഗ്നിക്കിരയാക്കിയുമായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍.
പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചെങ്കിലും സമരക്കാര്‍ പിന്‍വാങ്ങിയില്ല. സിംബാബ്‌വെയില്‍ പ്രസിഡന്റിനെതിരെ വലിയരീതിയില്‍ ജനരോഷം ഉയരുന്നുണ്ട്. രാജ്യത്തിന്റെ സമാധാനാവസ്ഥയെ തകര്‍ക്കുന്ന ഒരു നടപടിയെയും വച്ചുപൊറുപ്പിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ക്രമസമാധാനം പുനസ്ഥാപിക്കാന്‍ പൊലീസിനെ സഹായിക്കാന്‍ വേണമെങ്കില്‍ സൈന്യത്തെയും ഇറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ പതിറ്റാണ്ടിലെ ഏറ്റവും മോശപ്പെട്ട സാമ്പത്തിക സാഹചര്യത്തെയാണ് സിംബാബ്‌വെ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം അവസാനിച്ചിട്ട് ഏതാനും മാസങ്ങള്‍ മാത്രം ആയിരിക്കെയാണ് പുതിയ സമരത്തിന് സിംബാബ്‌വെ വേദിയായിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൂടെ സിംബാബ്‌വെ കടന്നു പോകുമ്പോള്‍ കിഴക്കന്‍ യൂറോപ്പ് പര്യടനങ്ങളുടെ ഭാഗമായി റഷ്യയിലാണ് പ്രസിഡന്റ് മന്‍ഗാഗ്വെ .
Adjust Story Font
16

