Quantcast

വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ചൈനയും അമേരിക്കയും

സാങ്കേതിക വിദ്യ മോഷ്ടിക്കല്‍, സാമ്പത്തിക സേവനങ്ങള്‍, വ്യവസായിക ആവശ്യങ്ങള്‍ സൈബര്‍ ഇടപെടലുകള്‍‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പെടുത്തേണ്ടതുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കുന്നു.

MediaOne Logo

Web Desk

  • Published:

    20 Jan 2019 9:31 AM IST

വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ചൈനയും അമേരിക്കയും
X

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വൈറ്റ് ഹൌസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുട്‍ലോവ്. എന്നാല്‍ ഈ കാര്യത്തില്‍ ഒരു കരാറിലെത്താന്‍ ഇനിയും സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതില്‍ പുരേഗമനമുണ്ടെന്നാണ് ലാറി കുട്‍ലോവ് പറയുന്നത്. എല്ലാ മേഖലകളും ഉള്‍പ്പെടുത്തിയാല്‍ മാത്രമേ കരാര്‍ പൂര്‍ണ്ണമാകൂ എന്നാണ് ലാറി പറയുന്നത്. ഇതിന് ഇനിയും സമയം ആവശ്യമാണെന്ന് ലാറി കുട്‍ലാവ് പറയുന്നത്.

ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഈ കാര്യത്തില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. സാങ്കേതിക വിദ്യ മോഷ്ടിക്കല്‍, സാമ്പത്തിക സേവനങ്ങള്‍, വ്യവസായിക ആവശ്യങ്ങള്‍ സൈബര്‍ ഇടപെടലുകള്‍‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പെടുത്തേണ്ടതുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കുന്നു.

ഈ മാസം 30, 31 തിയ്യതികളില്‍ ചൈനീസ് വൈസ് പ്രീമിയര്‍ ലി യു ഹി അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി വാഷിങ്ടണില്‍ എത്തും. ഇരു രാഷ്ട്രങ്ങളും തമ്മില്‍ വ്യാപാരം യുദ്ധം നടക്കുന്പോയും മറു ഭാഗത്ത് വ്യാപാര ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

TAGS :

Next Story