പാകിസ്ഥാനുമായുള്ള ബന്ധം ശക്തമാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റിന് സെനറ്റ് അംഗത്തിന്റെ ഉപദേശം
17 വര്‍ഷമായി താലിബാനുമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ബന്ധം ശക്തമാക്കുന്നത്

പാകിസ്താനുമായുള്ള ബന്ധം ശക്തമാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റിന് സെനറ്റ് അംഗത്തിന്റെ ഉപദേശം. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തണമെന്നും സെനറ്റ് അംഗം ലിന്‍ഡ്സെ ഗ്രഹാം ട്രംപിനോട് നിര്‍ദേശിച്ചു. മുതിര്‍ന്ന അമേരിക്കന്‍ സെനറ്റ് അംഗം ലിന്‍ഡ്സെ ഗ്രഹാമിന്റെ പാകിസ്താന്‍ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയത്. തന്റെ പാകിസ്താന്‍ സന്ദര്‍ശനത്തിനിടയില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള ബന്ധം ശക്തിപ്പെടുത്താന്‍ അവസരമുണ്ടെന്ന് ലിന്‍ഡ്സെ ഗ്രഹാം അഭിപ്രായപ്പെട്ടിരുന്നു, ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ട്രംപിന് അദ്ദേഹം നിര്‍ദേശം നല്‍കിയത്. 17 വര്‍ഷമായി താലിബാനുമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ബന്ധം ശക്തമാക്കുന്നത്.
കാര്യങ്ങളെ പുരോഗമനപരമായാണ് കാണുന്നതെന്ന് ലിന്‍ഡ്സെ ഗ്രഹാം ഇസ്ലാമാബാദില്‍ പറഞ്ഞു. കൂടിക്കാഴ്ചക്ക് ഡോണല്‍ഡ് ട്രംപിന് സന്തോഷമുണ്ടെന്നാണ് കരുതുന്നത് എന്ന് ലിന്‍ഡ്സെ ഗ്രഹാം പാക് പ്രധാനമന്ത്രി ഇംറാന്‍ഖാനെ അറിയിച്ചു. ഇസ്ലാമാബാദില്‍ ഇംറാന്‍ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗ്രഹാം ഇക്കാര്യം അറിയിച്ചത്. മുന്‍പ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്നത് ഇടപാടുകളുടെ അടിസ്ഥാനത്തിലുള്ള ബന്ധമായിരുന്നുവെന്നും ഇനി തന്ത്രപ്രധാനമായ ബന്ധങ്ങളുടേതായിരിക്കുമെന്നും ലിന്‍ഡ്സെ ഗ്രഹാം വ്യക്തമാക്കി, പാകിസ്താന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത് മുതല്‍ ഇംറാന്‍ഖാനും സമാധാനശ്രമങ്ങളോട് നല്ല സമീപനമാണ് പുലര്‍ത്തിവന്നിട്ടുള്ളത്.
Adjust Story Font
16

