കോംഗോയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
പ്രസിഡന്റ് ഫെലിക്സ് ഷിസഗേഡിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി മാര്‍ട്ടിന്‍ ഫാഇലുവിന്റെ സഹായികളെ പൊലീസ് അറസ്റ്റ് ചെയ്തു

കോംഗോയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. പ്രസിഡന്റ് ഫെലിക്സ് ഷിസഗേഡിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി മാര്‍ട്ടിന്‍ ഫാഇലുവിന്റെ സഹായികളെ പൊലീസ് അറസ്റ്റ് ചെയ്തു . ലിബറേഷന്‍ പാര്‍ട്ടിയുടെ മീറ്റിങ്ങില്‍ നിന്നും അണികളെ വിലക്കിയതായു പരതിയുണ്ട്. മീറ്റിങ്ങില്‍ പങ്കെടുക്കാനായി പാര്‍ട്ടി ഓഫീസിലേക്ക് എത്തിയ പ്രവര്‍ത്തകരെ ഒരു പ്രകോപനവും ഇല്ലാതെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മൂവ്മെന്റ് ഫോര്‍ ലിബറേഷന്‍ പാര്‍ട്ടി വക്താവ് ഈവ് ബസാബിയ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ നടന്ന ക്രിത്രിമത്വത്തിന്റസത്യം പുറത്തുവരുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഈവ് അറിയിച്ചു.
പ്രതിഷേധത്തെ കുറിച്ചുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാനായാണ് മൂവ്മെന്റ് ഫോര്‍ ലിബറേഷന്‍ പാര്‍ട്ടി നേതവ് ജീന്‍ പൈര്‍ ബെംബയും സ്ഥാനാര്‍ത്ഥി മര്‍ട്ടിന്‍ ഫൈലുവും യോഗ വിളിച്ചത്. എന്നാല്‍ യോഗത്തിനെത്തന്‍ പൊലീസ് ആരെയും സമ്മതിച്ചില്ല. പ്രതിഷേധം കണക്കിലെടുത്ത് ആഫ്രിക്കന്‍ യൂണിയന്‍ കോംഗോയിലേ നടത്താനിരുന്ന സന്ദർശനം മാറ്റിവെച്ചു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പാണ് കോംഗോയില്‍ പ്രതിഷേധത്തിന് കാരണം. പ്രസിഡന്റ് ഫെലിക് ഷിസഗെഡി രജ്യവെക്കണെമന്ന് ആവശ്യപ്പെട്ട് എതിര്‍ പാര്‍ട്ടികൾ പ്രക്ഷോഭം തുടരുകയാണ്.
Adjust Story Font
16

