വാനനിരീക്ഷകരെ വിസ്മയത്തിലാക്കി സൂപ്പർ ബ്ലഡ് വൂൾഫ് മൂണ്‍
മിക്ക രാജ്യങ്ങളിലും മൂന്നര മണിക്കൂറോളം ചന്ദ്രഗ്രഹണം ദ്യശ്യമായിരുന്നു 2021 മെയ് 26 നാണ് അടുത്ത ചന്ദ്രഗ്രഹണം ദ്യശ്യമാകുന്നത്

വാനനിരീക്ഷകരെ വിസ്മയത്തിലാക്കി സൂപ്പർ ബ്ലഡ് വൂൾഫ് മൂണ്‍ ദൃശ്യമായി.യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളിലും നോർത്ത് അമേരിക്ക,മിഡിലീസ്റ്റ്,ജെറുസലേം, ക്യൂബ എന്നിവിടങ്ങളിലുമാണ് ചന്ദ്ര ഗ്രഹണം ദൃശ്യമായത്. ലൂണാര്‍ എക്ലിപ്സ്, സൂപ്പര്‍ മൂണ്‍, വൂള്‍ഫ് മൂണ്‍ എന്നിവ ഒരുമിച്ച് ദ്യശ്യമാകുന്നതാണ് സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍. ഭൂമി ചന്ദ്രന്റെയും സൂര്യന്‍റെയും നടുവില്‍ വരുകയും ഭൂമിയുടെ നിഴലില്‍ ചന്ദ്രന്‍ മറയ്ക്കപ്പെടുകയും പ്രകാശ വികര്‍ഷണത്തിലൂടെ ചന്ദ്രന് കടും ചുവപ്പ് നിറം ലഭിക്കുകയും ചെയ്യുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.
മിക്ക രാജ്യങ്ങളിലും മൂന്നര മണിക്കൂറോളം ചന്ദ്രഗ്രഹണം ദ്യശ്യമായിരുന്നു. 2021 മെയ് 26 നാണ് അടുത്ത ചന്ദ്രഗ്രഹണം ദ്യശ്യമാകുന്നത്. സാധാരണയില്‍ കൂടുതല്‍ ചന്ദ്രന്‍ ഭൂമിയോട് അടുത്ത് നിൽക്കുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ചിലയിടങ്ങളില്‍ മേഘങ്ങള്‍ സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണിന് തടസം സൃഷ്ടിച്ചുവെങ്കിലും ഭാഗീകമായി ചന്ദ്ര ഗ്രഹണം ദൃശ്യമായിരുന്നു. നോര്‍ത്ത് അമേരിക്കയുടെ മിക്ക ഭാഗങ്ങളിലും, യൂറോപ്പിലും, മിഡില്‍ ഈസ്റ്റിലും, അമേരിക്കയിലും ജറുസലേമിലും പൂര്‍മായും ഭാഗികമായും ചന്ദ്രഗ്രഹണം ദ്യശ്യമായി. വൂള്‍ഫ് മൂണ്‍ എന്ന പ്രതിഭാസം ജനുവരി മാസത്തില്‍ ഗ്രാമത്തിന് പുറത്ത് ചെന്നായ്ക്കല്‍ ഓരിയിടുമ്പോഴാൻണ് ഇത് സംഭവിക്കുന്നത് എന്നതാണ് അല്‍മനാക്കിലെ കര്‍ഷകരുടെ വിശ്വാസം.
Adjust Story Font
16

