‘ഫ്രാന്‍സ് ആഫ്രിക്കന്‍ രാജ്യങ്ങളെ ചൂഷണം ചെയ്യുന്നു’; ഫ്രാന്‍സിന്റെ ആഫ്രിക്കന്‍ സമീപനങ്ങളെ വിമര്‍ശിച്ച് ഇറ്റലി

ഫ്രാന്‍സിന്റെ ആഫ്രിക്കയോടുള്ള സമീപനങ്ങളെ വിമര്‍ശിച്ച് ഇറ്റലി. ഫ്രാന്‍സ് ആഫ്രിക്കന്‍ രാജ്യങ്ങളെ ചൂഷണം ചെയ്യുകയാണെന്നായിരുന്നു ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇതിനു പിന്നാലെ ഫ്രാന്‍സ് ഇറ്റാലിയന്‍ അംബാസിഡറോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഫ്രാന്‍സും ഇറ്റലിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടരുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളെ കോളനികളാക്കാനാണ് ശ്രമമെന്നും, യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിന് ഫ്രാന്‍സ് വഴിയൊരുക്കുകയാണെന്നും ഇറ്റലി ആരോപിച്ചു. ഈ വിഷയത്തിൽ ഫ്രാന്‍സിനെതിരെ നടപടി എടുക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് ഇറ്റലി ആവശ്യപ്പെട്ടിട്ടുണ്ട്.
യൂറോപ്യന് യൂണിയന് ധൈര്യമുണ്ടെങ്കിൽ ആഫ്രിക്കയുടെ കോളനിവത്കരണം അവസാനിപ്പിക്കണം. കുടിയേറ്റ പരിണിത ഫലങ്ങളെ ക്കുറിച്ചാണ് ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. കുടിയേറ്റമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയം. അഭയാര്‍ഥികളുമായി മെഡിറ്റേറിയന്‍ കടലിലെത്തുന്ന ബോട്ടുകളെ ഇറ്റലി പ്രവേശിപ്പിക്കുന്നില്ലെന്നാണ് ഫ്രാന്‍സിന്റെ ആരോപണം. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ഫ്രാന്‍സ് തയ്യാറാവുന്നില്ലെന്നാണ് ഇറ്റലി പറയുന്നത്. 14 തീവ്രവാദികളെ സംരക്ഷിച്ചതിന് കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രി മാറ്റിയോ സാല്‍വിനി ഫ്രാന്‍സിനെതിരെ രംഗത്ത് വന്നിരുന്നു. ഇറ്റലിയിലെ ജയിലിലേക്ക് ഇവരെ വിട്ടുകിട്ടണമെന്ന് സാല്‍വിനി ആവശ്യപ്പെട്ടു.
Adjust Story Font
16

